എഡിറ്റര്‍
എഡിറ്റര്‍
മമതയുടെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കും: നിതിന്‍ ഗഡ്ഗരി
എഡിറ്റര്‍
Monday 8th October 2012 12:25am

ന്യൂദല്‍ഹി:യു.പി.എ. സര്‍ക്കാറിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് അവിശ്വാസപ്രമേയം കൊണ്ടുവന്നാല്‍ അതിനെ പിന്തുണയ്ക്കുമെന്ന് ബി.ജെ.പി. അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി.

Ads By Google

ചില്ലറമേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചതിനെതിരെ പാര്‍ലമെന്റില്‍ പ്രമേയം കൊണ്ടുവരുമെന്ന് തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജി നേരത്തേ പറഞ്ഞിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ബി.ജെ.പി. അധ്യക്ഷന്‍ ഇങ്ങനെ പറഞ്ഞത്.

ഒരു സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗഡ്കരി ഇക്കാര്യം പറഞ്ഞത്.

പെന്‍ഷന്‍,ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്നതിനെ ബി.ജെ.പി. മുമ്പ് അനുകൂലിച്ചിരുന്നല്ലോ എന്ന ചോദ്യത്തിന് ഭൂരിപക്ഷംനഷ്ടപ്പെട്ട സര്‍ക്കാറിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അധികാരമില്ലെന്ന് ഗഡ്കരി പറഞ്ഞു.

ഈ തീരുമാനങ്ങള്‍ എടുക്കുംമുമ്പ് പ്രതിപക്ഷത്തിന്റെ അഭിപ്രായം തേടേണ്ടിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement