എഡിറ്റര്‍
എഡിറ്റര്‍
മോഡി നേതൃത്വ വിഷയത്തില്‍ പ്രതികരണം ഉടനെയെന്ന് നിതീഷ് കുമാര്‍
എഡിറ്റര്‍
Monday 10th June 2013 5:36pm

nitheesh-kumar

പാറ്റ്‌ന:  പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ഉയര്‍ത്തിക്കൊണ്ടു വരാനുള്ള ബി.ജെ.പി നീക്കത്തോട് ഉടന്‍ പ്രതികരിക്കുമെന്ന് ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാര്‍.
Ads By Google

മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നതിനെ ജെ.ഡി.യു നേരത്തെ തന്നെ എതിര്‍ത്തിരുന്നു.

ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് കമ്മറ്റി അധ്യക്ഷനായി മോഡിയെ നിയമിച്ചതടക്കമുള്ള നടപടികളെ കുറിച്ച് ജെ.ഡി.യു ചര്‍ച്ച നടത്തുമെന്നും, ശേഷം നിലപാട് വ്യക്തമാക്കുമെന്നും നിതീഷ് കുമാര്‍ അറിയിച്ചു.

ബി.ജെ.പി സ്ഥാപക നേതാവായ അഡ്വാനി രാജിവെച്ചതോടെയാണ് മോഡി വിഷയത്തില്‍ പ്രസ്താവനയുമായി നിതീഷ് കുമാര്‍ രംഗതെത്തിയിരിക്കുന്നത്.

മോഡിയെ തിരഞ്ഞെടുപ്പ് കമ്മറ്റി അധ്യക്ഷനാക്കുന്നതിന് മുന്നോടിയായി രാജ് നാഥ് സിങ്ങുമായി ചര്‍ച്ച നടത്തിയെന്ന ആരോപണം നിതീഷ് കുമാര്‍ നിഷേധിച്ചു.  എന്‍.ഡി.എയുടെ മുഖ്യ സഖ്യകക്ഷികളിലൊന്നായ ജെ.ഡി.യു നേതാവായ നിതീഷ് കുമാര്‍ നരേന്ദ്ര മോഡിയുടെ പാര്‍ട്ടീ ശത്രുക്കളിലെ പ്രധാനി കൂടിയാണ്.

Advertisement