എഡിറ്റര്‍
എഡിറ്റര്‍
സ്വദേശിവല്‍ക്കരണം: കുവൈറ്റില്‍ നിന്ന് മടക്കി അയച്ച 30 ഇന്ത്യക്കാര്‍ ദല്‍ഹിയിലെത്തി
എഡിറ്റര്‍
Saturday 8th June 2013 12:30am

u.a.e-airport

ന്യൂദല്‍ഹി: സ്വദേശിവല്‍ക്കരണ നടപടികളെ തുടര്‍ന്ന് കുവൈത്തില്‍ നിന്ന് എട്ട് മലയാളികളടക്കം 30 ഇന്ത്യക്കാര്‍ തിരിച്ചെത്തി.

വിസയില്‍ രേഖപ്പെടുത്തിയ മേഖലയില്‍ നിന്ന് മാറി ജോലിയെടുത്തതിന് കുവൈറ്റ് അധികൃതര്‍ പിടികൂടി തിരിച്ചയച്ച ഇന്ത്യക്കാരാണ് ദല്‍ഹിയിലെത്തിയത്.

Ads By Google

ഇവരില്‍ എട്ടു മലയാളികളുമുണ്ട്. ഗാര്‍ഹിക വീസയില്‍ ജോലിക്ക് പോയിരുന്നവരാണ് ഇവരില്‍ അധികവും. ഭാഷയും മറ്റും വശമാക്കിയ ശേഷം കൂടുതല്‍ മെച്ചപ്പെട്ട മറ്റു ജോലികളിലേക്ക് മാറുകയായിരുന്നു.

നേരത്തെ തന്നെ അധികൃതരുടെ പിടിയിലായിരുന്ന ഇവരെ ഡീപ്പോര്‍ട്ടേഷന്‍ സെന്ററുകളില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ടിക്കറ്റ് ലഭ്യമായ മുറയ്ക്ക് നാട്ടിലേക്ക് അയയ്ക്കുകയായിരുന്നു. പുലര്‍ച്ചെ രണ്ടരയോടെയാണ് ഇവര്‍ ഡല്‍ഹിയിലെത്തിയത്.

നാടുകടത്തല്‍ അടക്കമുളള നടപടികളില്‍ അനുഭാവപൂര്‍ണമായ സമീപനമുണ്ടാകുമെന്ന്  കുവൈത്ത് ഇന്ത്യയ്ക്ക് ഉറപ്പു നല്‍കിയിട്ടും നിയമനടപടികള്‍ തുടരുന്നുവെന്നാണ് തിരിച്ചെത്തിയവര്‍ പറയുന്നത്.

കുവൈറ്റില്‍ സ്വദേശിവല്‍ക്കരണം തുടങ്ങി നാള്‍മുതല്‍ ഇന്ത്യാക്കാരുടെ സംരക്ഷണം ആവശ്യപ്പെട്ട് ഇന്ത്യന്‍ എംബസിയെ സമീപിച്ചെങ്കിലും ഒരു സഹായവും ലഭിച്ചില്ലെന്നും തിരികെ എത്തിയവര്‍ ആരോപിച്ചു.

കഴിഞ്ഞമാസം 30 ാം തിയ്യതി സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി ഇരുപത്തിരണ്ട് മലയാളികള്‍ ഉള്‍പ്പെടെ നൂറിലധികം ഇന്ത്യാക്കാരെ കുവൈറ്റ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ദില്ലിയിലേക്ക് മടക്കിയയച്ചിരുന്നു.

എക്‌സിറ്റ് വിസയില്‍ മടക്കി അയച്ചതിനാല്‍ ഇവര്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് കുവൈറ്റിലേക്ക് തിരികെ പോകാന്‍ കഴിയില്ല. അയിരക്കണക്കിന് മലയാളികളാണ് കുവൈറ്റിലെ ജയിലില്‍ ഉള്ളതെന്ന് ദല്‍ഹിയില്‍ തിരികെ എത്തിയവര്‍ പറഞ്ഞു.

കുവൈറ്റില്‍ തങ്ങാന്‍ മതിയായ രേഖകള്‍ ഇല്ല എന്ന കാരണം പറഞ്ഞ് ഇവരില്‍ പലരെയും ആഴ്ച്ചകള്‍ക്ക് മുമ്പ് തന്നെ അവിടെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു. ഘട്ടംഘട്ടമായി നാട്ടിലേക്ക് മടക്കി അയ്കകുന്നതിന്റെ ഭാഗമായാണ് ഈ സംഘം ദല്‍ഹിയിലെത്തിച്ചത്.

Advertisement