എഡിറ്റര്‍
എഡിറ്റര്‍
പൊതുമാപ്പ് തീരാന്‍ ഇനി ഒരുമാസം: സൗദിയില്‍ നിന്നും മലയാളികള്‍ മടങ്ങുന്നു
എഡിറ്റര്‍
Monday 3rd June 2013 12:41am

u.a.e-airport

തിരുവനന്തപുരം: സ്വദേശിവത്കരണത്തിന്റെ ഭാഗമായി സൗദിയില്‍ ഏര്‍പ്പെടുത്തിയ പൊതുമാപ്പിന്റെ കാലാവധി അവസാനിക്കാന്‍ ഇനി ഒരുമാസം.

ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ മലയാളികളാണ് സൗദിയില്‍ നിന്നും കേരളത്തിലേക്ക് എത്തുന്നത്. ഈ മാസം അവസാനത്തോടെ അവിടെ കുടുങ്ങിക്കിടക്കുന്ന 5000 ത്തിലേറെ മലയാളികള്‍ നാട്ടിലെത്തുമെന്നാണ് കരുതുന്നത്.

Ads By Google

അതേസമയം പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ ഇല്ലാത്ത 5000 മലയാളികള്‍ നാട്ടിലേക്ക് മടങ്ങാന്‍ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സൗദിയില്‍ നിന്നും കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളില്‍ ശനിയാഴ്ചവരെ എത്തിയവര്‍ 5502 പേരാണ്. വിമാനത്താവളങ്ങളിലെ നോര്‍ക്ക റൂട്ട്‌സിന്റെ സഹായ കേന്ദ്രങ്ങളായ തിരുവനന്തപുരത്ത് 1372 ഉം കൊച്ചിയില്‍ 418 ഉം കോഴിക്കോട്ട് 3221 പേരുമാണ് രജിസ്റ്റര്‍ ചെയ്തത്.

സൗദിയിലെ വിവിധ സ്ഥാപനങ്ങളില്‍ ഇന്ത്യയില്‍നിന്ന് എത്രപേര്‍ ഉണ്ടെന്ന കണക്ക് ഇപ്പോഴും വ്യക്തമല്ല. കുവൈത്തിലും അനധികൃത താമസക്കാരെ പിടികൂടി നാട്ടിലേക്ക് അയയ്ക്കുന്ന നടപടികള്‍ ശക്തമാക്കിയതോടെ അവിടെയുള്ള മലയാളികള്‍ അടക്കമുള്ളവര്‍ ആശങ്കയിലാണ്.

സൗദിയില്‍ അനധികൃത താമസക്കാരെ പിടികൂടാനായി അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ മിക്കവരും പലയിടങ്ങളിലും ഒളിവിലായിരുന്നു. പിന്നീടാണ് ജൂലായ് മൂന്നുവരെ പൊതുമാപ്പ് നീട്ടിയെന്ന് അറിയുന്നത്.

ഇതിനുശേഷം ഇന്ത്യന്‍ എംബസിയില്‍ പോയി രജിസ്റ്റര്‍ ചെയ്തിരുന്നു. നാട്ടിലേക്ക് മടങ്ങാനായി രേഖകള്‍ ഇല്ലാത്തതിനാല്‍ അതിവേഗം എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഏര്‍പ്പാട് ഉണ്ടാക്കേണ്ടതായിരുന്നു. ഇതില്‍ വീഴ്ച വന്നാല്‍ അവിടെ കുടുങ്ങിക്കിടക്കുന്നവര്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നാണ് അറിയുന്നത്.

Advertisement