മമ്മൂക്കയെയും പൃഥ്വിയെയും കൊണ്ട് മാം എന്ന് വിളിപ്പിച്ചു; അനുഭവം പറഞ്ഞ് നിത പ്രോമി
Entertainment news
മമ്മൂക്കയെയും പൃഥ്വിയെയും കൊണ്ട് മാം എന്ന് വിളിപ്പിച്ചു; അനുഭവം പറഞ്ഞ് നിത പ്രോമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 3rd July 2021, 4:24 pm

തനു ബാലക് സംവിധാനം ചെയ്ത കോള്‍ഡ് കേസ് എന്ന പുതിയ ചിത്രത്തില്‍ പൊലീസ് ഒഫീസറായി വേഷമിട്ട നടിയാണ് നിത പ്രോമി. നിതയുടെ ഒന്‍പതാമത്തെ ചിത്രമാണ് കോള്‍ഡ് കേസ്.

തന്റെ അഭിനയജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ നിത. കോള്‍ഡ് കേസില്‍ പൃഥ്വിരാജിനൊപ്പവും പുതിയ നിയമം എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോഴുമുള്ള അനുഭവങ്ങളാണ് നിത പറയുന്നത്.

പൃഥ്വിയുടെയും മമ്മൂട്ടിയുടെയും കഥാപാത്രങ്ങള്‍ക്ക് മാം എന്ന് വിളിക്കേണ്ടി വന്ന കഥാപാത്രമാണ് താന്‍ ചെയ്തതെന്ന് നിത പറയുന്നു. പൃഥ്വിക്കൊപ്പം അഭിനയിക്കുമ്പോഴും മമ്മൂക്കക്കൊപ്പം അഭിനയിക്കുമ്പോഴും തനിക്ക് പേടിയായിരുന്നുവെന്നും നിത പറയുന്നു.

‘പൃഥ്വിക്കൊപ്പമുള്ള ആദ്യ ടേക്ക് എടുക്കുമ്പോള്‍ വലിയ പേടിയായിരുന്നു. എന്തോ ഭാഗ്യം കൊണ്ട് വലിയ ടേക്കുകളില്ലാതെ അതങ്ങ് പോയി. പുതിയ നിയമത്തില്‍ മമ്മൂക്കക്കൊപ്പമുള്ള സീനില്‍ വിറക്കുകയായിരുന്നു ഞാന്‍. മമ്മൂക്കയെ തിരിഞ്ഞൊന്ന് നോക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. പേടിക്കേണ്ടെന്ന് മമ്മൂക്ക പറഞ്ഞപ്പോഴാണ് ഞാന്‍ കൂളായത്,’ നിത പറഞ്ഞു.

എം.സി.ആര്‍. മുണ്ടിന്റെ പരസ്യത്തില്‍ മോഹന്‍ലാലിനൊപ്പവും താന്‍ അഭിനയിച്ചെന്നും മലയാളത്തിലെ പ്രമുഖ നടന്‍മാര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും നിത കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Nitha Promy says about Mammootty and Prithviraj