എഡിറ്റര്‍
എഡിറ്റര്‍
കോഴിക്കോട് എന്‍.ഐ.ടിയില്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍
എഡിറ്റര്‍
Saturday 23rd September 2017 4:46pm

കോഴിക്കോട്: കോഴിക്കോട് എന്‍.ഐ.ടിയില്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍. തിരുവനന്തപുരം സ്വദേശിയായ അരുണ്‍ കൃഷ്ണയാണ് (24) മരിച്ചത്.

ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം.ഹോസ്റ്റല്‍ മുറിയിലാണ് അരുണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എം.ടെക് നാനോ ടെക്‌നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് അരുണ്‍.


Also Read: ‘എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ ഇവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണം, കഴിയുന്ന സഹായം എത്തിക്കണം’; പിറന്നാള്‍ ദിനത്തില്‍ ഉണ്ണി മുകുന്ദന്റെ അഭ്യര്‍ത്ഥന


എന്‍.ഐ.ടി എം.ബി.എ ഹോസ്റ്റലിന്റെ നാലാം നിലയിലെ 2405 ാം നമ്പര്‍ മുറിയിലാണ് അരുണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാവിലെ കൂട്ടുകാരന്‍ വിളിച്ചിട്ടു ഫോണ്‍ എടുക്കാത്തതിനെത്തുടര്‍ന്ന് വാര്‍ഡനും സെക്യൂരിറ്റിയുമെത്തി മുറിയുടെ വാതില്‍ തള്ളിത്തുറക്കുകയായിരുന്നു. ജൂണ്‍ 28 നാണ് അരുണ്‍ കോളേജില്‍ ചേര്‍ന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisement