'ഇത് വെറും മുഖം മിനുക്കല്‍, ധനമന്ത്രിക്ക് സമ്പദ് വ്യവസ്ഥയെക്കുറിച്ച് ഒരു ധാരണയുമില്ല': വിമര്‍ശനവുമായി കോണ്‍ഗ്രസ്
Economic Crisis
'ഇത് വെറും മുഖം മിനുക്കല്‍, ധനമന്ത്രിക്ക് സമ്പദ് വ്യവസ്ഥയെക്കുറിച്ച് ഒരു ധാരണയുമില്ല': വിമര്‍ശനവുമായി കോണ്‍ഗ്രസ്
ന്യൂസ് ഡെസ്‌ക്
Saturday, 14th September 2019, 8:37 pm

 

ന്യൂദല്‍ഹി: രാജ്യത്തെ സാമ്പത്തിക ഉത്തേജക പദ്ധതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ധനമന്ത്രി നിര്‍മ്മലാ സീതാരാമന് രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. സാമ്പത്തികമാന്ദ്യം കൈകാര്യം ചെയ്യുന്നതില്‍ വ്യക്തതയില്ലാത്തയാളാണ് ധനമന്ത്രിയെന്നും ചില മുഖം മിനുക്കലുകള്‍ മാത്രമാണ് ഇപ്പോള്‍ നടത്തുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

പ്രതിസന്ധി എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ധനമന്ത്രിക്ക് ധാരണയില്ലെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ പ്രതികരിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഇന്ന് പ്രഖ്യാപിച്ച നടപടികള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയില്ല, അവ പൂര്‍ണ്ണമായും മുഖം മിനുക്കുന്നതിന് മാത്രമാണ്. അതുമാത്രമല്ല ഇതിലൂടെ കേന്ദ്രസര്‍ക്കാരിന്റെ ധാര്‍ഷ്ട്യവും ഗൗരവമായി പരിഗണിക്കേണ്ടതിനെ നിസ്സാരവല്‍ക്കരിച്ചതുമാണ് മനസ്സിലാവുന്നതെന്നും’ അനില്‍ ശര്‍മ പ്രതികരിച്ചു.

കയറ്റുമതി മേഖലയുടെയും പാര്‍പ്പിട മേഖലയുടെയും ഉണര്‍വിനായി കേന്ദ്ര ധനമന്ത്രി എഴുപതിനായിരം കോടിയുടെ പുതിയ പദ്ധതികള്‍ ഇന്ന് പ്രഖ്യാപിച്ചിരുന്നു.
നികുതി നല്‍കാനുള്ള നടപടികള്‍ സുതാര്യമാക്കും. ഓണ്‍ലൈന്‍ സംവിധാനം വിപുലവും ലളിതവുമാക്കും. ചെറിയ നികുതി പിഴവുകള്‍ക്ക് ശിക്ഷ ഒഴിവാക്കും. കയറ്റുമതി ചുങ്കത്തിനായി ജനുവരി മുതല്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തും.തുടങ്ങിയവയാണ് നിര്‍മ്മലാ സീതാരാമന്‍ മുന്നോട്ട് വെക്കുന്ന പദ്ധതികള്‍.

നാണ്യപെരുപ്പം നിയന്ത്രിതമാണെന്നും രാജ്യത്തെ പണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെ നിര്‍ത്താന്‍ സാധിച്ചുവെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

19 ന് പൊതുമേഖലാ ബാങ്ക് മേധാവികളുമായി ചര്‍ച്ച നടത്തുമെന്നും ബാങ്കുകളില്‍ നിന്ന് കൂടുതല്‍ വായ്പ ലഭ്യമാക്കുമെന്നും 2020 ജനുവരി 1 മുതല്‍ ടെക്സ്റ്റൈല്‍ മേഖലയിലെ കയറ്റുമതിക്ക് പുതിയ പദ്ധതി നടപ്പാക്കുമെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞിരുന്നു.