എഡിറ്റര്‍
എഡിറ്റര്‍
റോബര്‍ട്ട് വദ്രയും ഭണ്ഡാരിയും തമ്മില്‍ ബന്ധമുള്ളതോണ്ടാണോ കോണ്‍ഗ്രസ് ഒന്നും മിണ്ടാത്തത്; ആരോപണത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസിനോട് നിര്‍മ്മല സീതാരാമന്‍
എഡിറ്റര്‍
Tuesday 17th October 2017 6:29pm

ന്യൂദല്‍ഹി: ബിസിനസുകാരനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ മരുമകനുമായ റോബര്‍ട്ട് വദ്രക്ക് ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിയും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണത്തെപറ്റി കോണ്‍ഗ്രസ് മറുപടി പറയണമെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍.

ആയുധ ഇടപാടുമായി ബന്ധപ്പെട്ട് സ്വിസ് കമ്പനിയില്‍നിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുന്നതിനിടെ യൂ.കെയിലേക്ക് കടന്ന സഞ്ജയ് ഭണ്ഡാരിയും വദ്രയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

2012 ഓഗസ്റ്റില്‍ വദ്രയ്ക്കുവേണ്ടി ഭണ്ഡാരി എട്ട് ലക്ഷംരൂപയുടെ വിമാന ടിക്കറ്റുകള്‍ വാങ്ങിയെന്നും ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എമിറേറ്റ്സ് വിമാന ടിക്കറ്റുകളാണ് വാങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.


Also Read  ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും പട്ടാളഭരണവും ഏകാധിപത്യത്തെയും അനുകൂലിക്കുന്നതായി സര്‍വ്വേ ഫലം


ഈ റിപ്പോര്‍ട്ടുകളെ കുറിച്ച് കോണ്‍ഗ്രസിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നാണ് മന്ത്രിയാവശ്യപ്പെട്ടത്. കോണ്‍ഗ്രസ് നേതൃത്വത്തിന് ഈ കാര്യമെല്ലാം അറിയാമെന്നാണോ അവരുടെ മൗനം വ്യക്തമാക്കുന്നതെന്നും മന്ത്രി ചോദിച്ചു.

ഇരുവരും തമ്മിലുള്ള ബന്ധം കണ്ടെത്തെണ്ടത് സി.ബി.ഐയോ മറ്റ് ഏജന്‍സികളോ ആണ്. വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും സി.ബി.ഐയോടും വിവരങ്ങള്‍ തേടേണ്ടിവരും. പക്ഷേ ഈ വിഷയത്തില്‍ കോണ്‍ഗ്രസ് മൗനം പാലിക്കരുതെന്നും നിര്‍മ്മല പറഞ്ഞു.

Advertisement