നിര്‍ഭയക്കേസ്; 2 പ്രതികളുടെ വധശിക്ഷയ്‌ക്കെതിരെയുള്ള തിരുത്തല്‍ ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
national news
നിര്‍ഭയക്കേസ്; 2 പ്രതികളുടെ വധശിക്ഷയ്‌ക്കെതിരെയുള്ള തിരുത്തല്‍ ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
ന്യൂസ് ഡെസ്‌ക്
Tuesday, 14th January 2020, 8:03 am

ന്യൂദല്‍ഹി: നിര്‍ഭയ കൂട്ട ബലാത്സംഗക്കേസിലെ പ്രതികളുടെ വധശിക്ഷയ്‌ക്കെതിരെയുള്ള ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും.
കേസിലെ നാലു പ്രതികളില്‍ വിനയ് ശര്‍മ, മുകേഷ് സിങ്  എന്നിവര്‍ നല്‍കിയ തിരുത്തല്‍ ഹരജിയാണ് കോടതി പരിഗണിക്കുന്നത്. ഇവര്‍ക്കൊപ്പം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അക്ഷയ് കുമാര്‍ സിങ്, പവന്‍ ഗുപ്ത എന്നിവര്‍ തിരുത്തല്‍ ഹരജി നല്‍കിയിട്ടില്ല.

ഉച്ചയ്ക്ക് 1.45 ന് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുക. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ആര്‍.എഫ് നരിമാന്‍, ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
തിരുത്തല്‍ ഹരജി കോടതി തള്ളുകയാണെങ്കില്‍ രാഷ്ട്രപതിക്ക് ദയാഹരജി നല്‍കുക മാത്രമാണ് അവസാനത്തെ വഴി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജനുവരി ഏഴിനാണ് നിര്‍ഭയകേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ നാലു പ്രതികളെയും ദല്‍ഹി പാട്യാല ഹൗസ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.

ജനുവരി 22 ന് പ്രതികളെ തൂക്കിലേറ്റായിരുന്നു കോടതി ഉത്തരവ്. കേസില്‍ ഒന്നാംപ്രതിയായിരുന്ന രാംസിങ് തിഹാര്‍ ജയിലില്‍ തൂങ്ങി മരിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2012 ഡിസംബര്‍ 16നാണ് 23 കാരിയായ പെണ്‍കുട്ടിയെ ദല്‍ഹിയില്‍ ആറു പേര്‍ ചേര്‍ന്ന് ഓടുന്ന ബസില്‍വെച്ച് ക്രൂരമായ ലൈംഗികാക്രമണത്തിന് ശേഷം റോഡില്‍ തള്ളിയിട്ടത്. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.