ഉത്തര്‍പ്രദേശില്‍ സ്ഥലത്തര്‍ക്കത്തെ തുടര്‍ന്ന് വെടിവെപ്പ്; ഒമ്പത് ദളിതര്‍ കൊല്ലപ്പെട്ടു
dalit atrocities
ഉത്തര്‍പ്രദേശില്‍ സ്ഥലത്തര്‍ക്കത്തെ തുടര്‍ന്ന് വെടിവെപ്പ്; ഒമ്പത് ദളിതര്‍ കൊല്ലപ്പെട്ടു
ന്യൂസ് ഡെസ്‌ക്
Wednesday, 17th July 2019, 10:41 pm

സോന്‍ഭാദ്ര: ഉത്തര്‍പ്രദേശില്‍ സ്ഥലത്തര്‍ക്കത്തെത്തുടര്‍ന്ന് നാല് സ്ത്രീകളെയടക്കം ഒമ്പത് ദളിതരെ വെടിവെച്ച് കൊലപ്പെടുത്തി. സോന്‍ഭാദ്ര ജില്ലയിലെ ഉഭ ഗ്രാമത്തിലാണ് സംഭവം. നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

ഉഭ ഗ്രാമത്തലവന്‍ ഇ.കെ ദത്ത് രണ്ട് വര്‍ഷം മുമ്പ് 36 ഏക്കര്‍ കൃഷിഭൂമി വാങ്ങിയിരുന്നു. ഭൂമി ഏറ്റെടുക്കാന്‍ ഇയാള്‍ എത്തിയപ്പോള്‍ ഗ്രാമീണര്‍ എതിര്‍ത്തതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് ചൂണ്ടിക്കാട്ടി ഗ്രാമീണര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് ഗ്രാമത്തലവന്‍ കൂട്ടാളികളുമായി ചേര്‍ന്ന് ഗ്രാമീണര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.

സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.