എഡിറ്റര്‍
എഡിറ്റര്‍
നൈനാന്‍ കോശി അന്തരിച്ചു
എഡിറ്റര്‍
Wednesday 4th March 2015 9:01am

Ninan-koshyതിരുവനന്തപുരം: നയന്ത്രവിദഗ്ദനും രാഷ്ട്രീയ ചിന്തകനും, സാമൂഹിക നിരീക്ഷകനുമായ പ്രോഫ. നൈനാന്‍ കോശി അന്തരിച്ചു. 81 വയസ്സായിരുന്നു. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

1934 ഫെബ്രുവരി ഒന്നിന് തിരുവല്ല മുണ്ടിയപ്പള്ളി കാലാപറമ്പില്‍ കെ.വി കോശിയുടെയും മറിയാമ്മയുടെയും മകനായി ജനിച്ച ഇദ്ദേഹം ചങ്ങനാശ്ശേരി എസ്.ബി കോളജില്‍ നിന്നു ബിരുദം നേടി. സൊറപൂര്‍ സര്‍വകലാശാലയില്‍ നിന്നു ദൈവ ശാസ്ത്രത്തില്‍ ഓണററി ഡോക്ടറേറ്റ് നേടി. അന്താരാഷ്ട്ര സംഘടനയായ വേള്‍ഡ് കൗണ്‍സില്‍ ഓഫ് ദ് ചര്‍ച്ചസ് ഓഫ് ഇന്റര്‍നാഷണല്‍ അഫയേഴ്‌സിന്റെ ഡയറക്ടറായിരുന്നു. 1999 ല്‍ മാവേലിക്കര ലോക്‌സഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു.

ആഗ്ര സെന്റ് ജോണ്‍ സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം, കോട്ടയം സി.എം.എസ് കോളജ്, ചങ്ങനാശ്ശേരി എസ്.ബി കോളജ്, തിരുവല്ല മാര്‍ത്തോമ കോളജ് എന്നിവടങ്ങളില്‍ അധ്യാപകനായിരുന്നു. അവസാന നാളുകളിലും സമകാലീന വിഷയങ്ങളില്‍ സജീവമായിരുന്നു ഇദ്ദേഹം.

വാര്‍ ഓണ്‍ ടെറര്‍,ദൈവത്തിന് ഫീസ് എത്ര, ഭീകരവാദവും നവലോകക്രമവും, റി ഓര്‍ഡറിങ് ദ വേള്‍ഡ്, സഭയും രാഷ്ട്രവും, ഇറാഖിനുമേല്‍ തുടങ്ങി നിരവധി പുസ്തകങ്ങളും ലേഖനങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്.

Advertisement