ലണ്ടനിലെ ഷൂട്ടിങ്ങ് തിരക്കിനിടയിലും നിമിഷ ചെയ്യുന്നത് ഇതാണ്; കൈയ്യടിച്ച് സോഷ്യല്‍മീഡിയ
Entertainment
ലണ്ടനിലെ ഷൂട്ടിങ്ങ് തിരക്കിനിടയിലും നിമിഷ ചെയ്യുന്നത് ഇതാണ്; കൈയ്യടിച്ച് സോഷ്യല്‍മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 24th December 2020, 1:00 pm

കുറഞ്ഞ സമയം കൊണ്ട് തന്നെ മലയാളികളുടെ ഇഷ്ടനായികയായി മാറിയ യുവനടിയാണ് നിമിഷ സജയന്‍. കഥാപാത്രങ്ങളെ മികച്ച രീതിയില്‍ അവതരിപ്പിക്കാനുള്ള നിമിഷയുടെ കഴിവ് അംഗീകരിക്കപ്പെട്ടതാണ്.

അഭിനേത്രി എന്നതിനപ്പുറം നല്ലൊരു ചിത്രകാരികൂടിയാണ് നിമിഷ സജയന്‍. താന്‍ വരച്ച ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കാറുമുണ്ട് നടി. ഇപ്പോഴിതാ ലണ്ടനിലിരുന്ന് വരച്ച ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ നടി പങ്കുവെച്ചപ്പോള്‍ നിരവധി പേരാണ് അഭിനന്ദനങ്ങളുമായി എത്തുന്നത്. മനോഹരമായ ചിത്രങ്ങളെന്നാണ് പലരും വിശേഷിപ്പിച്ചത്. ദിവ്യപ്രഭയുള്‍പ്പെടെയുള്ള യുവനടികള്‍ ചിത്രങ്ങള്‍ എനിക്കും വേണം എന്ന കമന്റുകളാണ് ഇട്ടിരിക്കുന്നത്.

ഫൂട്ട് പ്രിന്റ്‌സ് ഓണ്‍ വാട്ടര്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി നിമിഷ ലണ്ടനിലാണ് ഉള്ളത്. ലണ്ടനിലെ തണുപ്പിലിരുന്ന് വരച്ച ഒട്ടനവധി ചിത്രങ്ങളാണ് നിമിഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുള്ളത്.

ചിത്രം വരയ്ക്കുന്നതിന്റെ വീഡിയോയും നിമിഷ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ സിനിമയുടെ ഷൂട്ടിങ്ങിനിടെയുള്ള ചിത്രങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഇന്ത്യന്‍ പ്രൊഡക്ഷന്‍ സിനിമയാണ് ഫൂട്ട് പ്രിന്റ്‌സ് ഓണ്‍ വാട്ടര്‍. നതാലിയ ശ്യാം ആണ് സിനിമ സംവിധാനം ചെയ്യുന്നത്. നതാലിയയുടെ സഹോദരി നീത ശ്യാം തിരക്കഥ ഒരുക്കുന്നു.

ബോളിവുഡ് നടന്‍ ആദില്‍ ഹുസൈന്‍, അന്റോണിയോ അഖീല്‍, മലയാളി നടി ലെന തുടങ്ങിയവരും സിനിമയില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ത്രില്ലര്‍ ചിത്രമാണ് ഫൂട്ട് പ്രിന്റ്‌സ് ഓണ്‍ വാട്ടര്‍. ചിത്രത്തില്‍ നിമിഷയുടെ അച്ഛനായാണ് ആദില്‍ ഹുസൈന്‍ എത്തുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Nimisha Sajayan express her drawing skill in social media