മലപ്പുറത്തെ സെവന്‍സ് കളിക്കാരന്‍ ഹിഷാം ആയി ആന്റണി വര്‍ഗീസ്; ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍
Malayala cinema
മലപ്പുറത്തെ സെവന്‍സ് കളിക്കാരന്‍ ഹിഷാം ആയി ആന്റണി വര്‍ഗീസ്; ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍
ന്യൂസ് ഡെസ്‌ക്
Sunday, 21st July 2019, 9:04 pm

സുഡാനി ഫ്രം നൈജീരിയക്ക് ഫുട്‌ബോള്‍ കളിയുടെ പശ്ചാത്തലത്തില്‍ മറ്റൊരു ചിത്രം കൂടി ഒരുങ്ങുന്നു. ആന്റണി വര്‍ഗീസിനെ നായകനാക്കി നിഖില്‍ പ്രേംരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണത്. ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് എന്നാണ് ചിത്രത്തിന്റെ പേര്.

സെവന്‍സ് കളിക്കാരനായ ഹിഷാം എന്ന യുവാവായാണ് ആന്റണി ചിത്രത്തില്‍ അഭിനയിക്കുന്നത്. ഹിഷാം പരീശിലിപ്പിക്കുകയും ഉത്തേജനം നല്‍കുകയും ചെയ്യുന്ന കുട്ടികളുടെ ടീം അണ്ടര്‍-12 കിരീടം നേടുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്ലോട്ട്.

ചിത്രത്തില്‍ ബാലു വര്‍ഗീസ്, മനോജ്.കെ.ജയന്‍, സൈജു കുറുപ്പ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെപ്തംബറില്‍ മലപ്പുറത്ത് ചിത്രീകരണം ആരംഭിക്കും.