എഡിറ്റര്‍
എഡിറ്റര്‍
കേരള ഗവര്‍ണറായി നിഖില്‍കുമാര്‍ അധികാരമേറ്റു
എഡിറ്റര്‍
Saturday 23rd March 2013 12:00pm

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവര്‍ണറായി നിഖില്‍കുമാര്‍ ചുമതലയേറ്റു. രാവിലെ 11.30ന് രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

Ads By Google

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍, മന്ത്രിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

നാഗാലാന്‍ഡ് ഗവര്‍ണറായിരുന്ന അദ്ദേഹത്തെ മാര്‍ച്ച് ഒമ്പതിനാണ് കേരളത്തിലേക്ക് നിയമിച്ചത്. മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ കൂടിയാണ് നിഖില്‍ കുമാര്‍.

ദല്‍ഹി പോലീസ് കമ്മീഷണര്‍ , നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്‌സ് മേധാവി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ബിഹാര്‍ സ്വദേശിയായ നിഖില്‍ കുമാര്‍ ഔറംഗാബാദില്‍ നിന്ന് കോണ്‍ഗ്രസ് എം.പി.യായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഗവര്‍ണര്‍ എം.ഒ.എച്ച്. ഫാറൂഖിന്റെ നിര്യാണത്തെതുടര്‍ന്ന് കര്‍ണാടക ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജിനായിരുന്നു കേരളത്തിന്റെ ചുമതല. ഒരു വര്‍ഷത്തിനുശേഷമാണ് കേരളത്തിന് മാത്രമായി പുതിയ ഗവര്‍ണര്‍ വരുന്നത്.

ഇന്നലെ തലസ്ഥാനത്തെത്തിയ ഗവര്‍ണര്‍ക്ക് ഹൃദ്യമായ സ്വീകരണം നല്‍കിയിരുന്നു. ഇന്നലെ ഉച്ചക്ക് 1.50ന് വായുസേനയുടെ ടെക്‌നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങിയ അദ്ദേഹം ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചശേഷം പരേഡ് പരിശോധിച്ചു.

Advertisement