സൂര്യന്‍ രാവിലെ ഉദിച്ച് വൈകീട്ട് പടിഞ്ഞാറ് അസ്തമിക്കുമല്ലോ ? സൂര്യന്‍ സ്വയം ചലിക്കുമെന്നാണ് നമ്മില്‍ പലരും വിശ്വസിച്ചിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഭൂമിയാണ് കറങ്ങുന്നത്.സൂര്യനല്ല.
സൂര്യന്‍ ഇങ്ങനെ കറങ്ങുമെന്ന് തോന്നുന്ന പ്രതിഭാസത്തെ അയനം എന്നാണ് പറയുന്നത്. സൂര്യന്‍ വടക്കോട്ട് നീങ്ങുമ്പോള്‍ നിഴല്‍ തെക്കോട്ടും തെന്നിമാറുന്നത് ഈ അയന ചലനത്തിന്റ തെളിവാണ്.
ആഗസ്റ്റ്24 മുതല്‍ മാര്‍ച്ച് 20 വരെയുള്ള കാലം ദക്ഷിണായന രേഖയിലൂടെയാണ് സൂര്യന്‍ സഞ്ചരിക്കുക. ആ കാലയളവിലാണ് ഉത്തരാര്‍ധഗോളത്തില്‍ ശൈത്യം അനുഭവപ്പെടുന്നത്. സൂര്യന്‍ വൈകി ഉദിക്കുകയും നേരത്തെ അസ്തമിക്കുകയും ചെയ്യുന്ന ഈ കാലത്ത് പൊതുവേ രാത്രി കൂടുതലും പകല്‍ കുറവുമായിരിക്കും.
ഭൂമധ്യരേഖയോട് അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ മിതമായ ചൂടും തണുപ്പുമാണ് ഉള്ളത്. എന്നാല്‍ ധ്രുവപ്രദേശങ്ങളിലെ സഥിതി ഇതല്ല. സൂര്യന്റെ സ്ഥാനം അനുസരിച്ച് അവര്‍ക്ക് ആറുമാസം തുടര്‍ച്ചയായി പകലും ആറുമാസം രാത്രിയും ആയിരിക്കും.