എഡിറ്റര്‍
എഡിറ്റര്‍
ഐ.എസ്.ഐ.എസ് ബന്ധമെന്ന് സംശയം; മലയാളിയടക്കം രണ്ട് പേരെ എന്‍.ഐ.എ ചോദ്യം ചെയ്തു
എഡിറ്റര്‍
Tuesday 10th October 2017 10:43am

തിരുവനന്തപുരം: ഐ.എസ്.ഐ.എസ് ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് മലയാളിയടക്കം രണ്ട് പേരെ എന്‍.ഐ.എ ചോദ്യം ചെയ്തു. മലയാളിയും തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയിലെ മേട്ടുപ്പാളയത്ത് താമസക്കാരനുമായ റഹ്മത്തുള്ള, അമീര്‍ എന്നിവരെയാണ് ചോദ്യം ചെയ്തത്.

നേരെത്തെ നോട്ടീസ് നല്‍കിയ പ്രകാരം അഭിഭാഷകനോടൊപ്പം എത്തിയ ഇരുവരെയും കൊച്ചിയിലെ എന്‍.ഐ.എ ആസ്ഥാനത്ത് വെച്ചാണ് ഇന്നലെ ചോദ്യം ചെയ്തത്.

അമീര്‍ നടത്തുന്ന മൊബൈല്‍ കടയിലെ തൊഴില്‍പങ്കാളിയും സ്വകാര്യആംബുലന്‍സ് ഡ്രൈവറുമാണ് റഹ്മത്തുള്ള. കഴിഞ്ഞ മാര്‍ച്ച് മാസം അമീറിന്റെ മൊബൈല്‍ കടയില്‍ നിന്നും റഹ്മത്തുള്ള 5 സിംകാര്‍ഡുകള്‍ വാങ്ങി വിദേശത്തെ തീവ്രവാദ ബന്ധമുള്ള നമ്പറുകളിലേക്ക് വിളിച്ചത് എന്‍.ഐ.എ സ്ഥിതീകരിച്ചിരുന്നു.


Also Read ‘ഇത്രയും കൊടിയ വിഷവുമായിട്ടാണല്ലോ കുമ്മനം താങ്കള്‍ കേരള മണ്ണില്‍ ജീവിക്കുന്നത്’; മലബാര്‍ കലാപത്തെ ജിഹാദി കൂട്ടക്കുരുതിയാക്കിയ കുമ്മനത്തിന് പൊങ്കാലയുമായി സോഷ്യല്‍മീഡിയ


ഇതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യല്ലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് ഇരുവര്‍ക്കും എന്‍.ഐ.എ സമന്‍സ് നല്‍കിയത്. സമന്‍സ് കിട്ടിയ ഉടനെ അമീര്‍ മേട്ടുപാളയം പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയും എന്‍.ഐ.എയും തമിഴ്‌നാട് രഹസ്യാന്വേഷണ വിഭാഗവും വിഷദമായി ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയും ചെയ്തു.

എന്നാല്‍ മലയാളിയായ റഹ്മത്തുള്ളയെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. താന്‍ സുഹൃത്തിനോടൊപ്പം കൊടൈക്കനാല്‍ യാത്രയിലായിരുന്നു എന്നാണ് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയത്.

Advertisement