എഡിറ്റര്‍
എഡിറ്റര്‍
കടല്‍ക്കൊല കേസ്: എന്‍.ഐ.എ അന്വേഷിക്കുമെന്ന് സൂചന
എഡിറ്റര്‍
Saturday 30th March 2013 11:47am

ന്യൂദല്‍ഹി: കടല്‍ക്കൊല കേസ് എന്‍.ഐ.എ അന്വേഷിക്കുമെന്ന് സൂചന. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചേക്കും. പ്രത്യേക കോടതിയല്‍ എന്‍.ഐ.എയായിരിക്കും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

Ads By Google

ആഭ്യന്തരമന്ത്രാലയവും നിയമ മന്ത്രാലയവും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. ഇന്ത്യന്‍ നിയമത്തിന് കീഴില്‍ വിചാരണ ഉറപ്പാക്കുകയാണ് ലക്ഷ്യമാക്കുന്നതെന്ന് മന്ത്രാലയങ്ങള്‍ അറിയിച്ചു.

നേരത്തെ കേരളപോലീസാണ് കേസ് അന്വേഷിച്ചത്. അന്വേഷണം പൂര്‍ത്തിയാക്കി സംഘം ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

കൊലപാതകം അടക്കമുള്ള കുറ്റങ്ങളാണ് നാവികര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്‍.ഐ.എ അന്വേഷണത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം ഒരാഴ്ചയ്ക്കകം ഉണ്ടാകുമെന്നാണ് അറിയുന്നത്.

കേസിന്റെ വിചാരണയ്ക്കായി സുപ്രീകോടതി നിര്‍ദ്ദേശപ്രകാരമുള്ള പ്രത്യേകകോടതി രൂപവത്കരണം അന്തിമഘട്ടത്തിലാണ്. അതേസമയം കേസില്‍ വിചാരണ നടക്കേണ്ടത് അന്താരാഷ്ട്ര കോടതിയിലാണെന്നും ഇന്ത്യക്ക് ഇക്കാര്യത്തില്‍ അധികാരമില്ലെന്നും ഇറ്റലി അറിയിച്ചിട്ടുണ്ട്.

പ്രത്യേക കോടതി ആദ്യം പരിഗണിക്കുക ഇറ്റാലിയന്‍ നാവികരെ വിചാരണ ചെയ്യുന്നതിനുള്ള അവകാശത്തെക്കുറിച്ചുള്ള തര്‍ക്കമായിരിക്കും. ഇന്ത്യയില്‍ വിചാരണ നടക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കേന്ദ്രം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

 

Advertisement