എഡിറ്റര്‍
എഡിറ്റര്‍
മെസിക്കു പിന്നാലെ നെയ്മറും കുടുങ്ങി; നികുതിക്കേസില്‍ നെയ്മര്‍ എട്ടു കോടി പിഴയടക്കണമെന്ന് കോടതി
എഡിറ്റര്‍
Friday 20th October 2017 9:21pm

 

സാന്റോസ്: നികുതിക്കേസില്‍ ബ്രസീലിന്റെ പി.എസ്.ജി താരം നെയ്മര്‍ക്ക് എട്ടുകോടിയോളം രൂപ പിഴ. ബ്രസീലിയന്‍ കോടതിയാണ് നെയ്മറിന് പിഴ വിധിച്ചത്.

ബാഴ്സലോണയില്‍ നിന്ന് പി.എസ്.ജിയിലേക്ക് 200 മില്ല്യന്‍ പൗണ്ടിന് കൂടുമാറിയതടക്കവുമായി ബന്ധപ്പെട്ട നികുതി ഇടപാടിലാണ് കോടതി പിഴ വിധിച്ചത്. തന്റെ വരുമാനം മറച്ചുപിടിക്കാനായി നെയ്മര്‍, കുടുംബം നടത്തുന്ന കമ്പനികളുടെ പേരില്‍ വരുമാനം മാറ്റിയെന്നാണ് ആക്ഷേപം.


Also Read: ‘മുഖ്യമന്ത്രിക്കെന്ത് ഹെല്‍മറ്റ്’; ദീപാവലി ആഘോഷത്തില്‍ ഹെല്‍മറ്റില്ലാതെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ ബൈക്ക് യാത്ര; ന്യായീകരണവുമായി ബി.ജെ.പി


നെയ്മറും മാതാപിതാക്കളും മൂന്ന് കമ്പനികളുമാണ് പിഴ തുക നല്‍കേണ്ടതെന്ന് ബ്രസീലിയന്‍ ഫെഡറല്‍ കോടതി പറഞ്ഞു. 15 മുതല്‍ 25 ശതമാനം വരെ നികുതി നല്‍കേണ്ടിടത്ത് പിഴയടക്കം 27.5 ശതമാനമാണ് നെയ്മറിന് നല്‍കേണ്ടി വരിക.

അന്തിമ വിധി വരുന്നത് തടയാന്‍ നെയ്മറും പ്രതിനിധികളും അപ്പീലുപയോഗിച്ച് മോശം നടപടികളാണ് നടത്തിയത്. അന്തസ്സ് ലംഘിക്കുന്ന നടപടിയാണ് ഇതെന്നും വിധി പ്രഖ്യാപിച്ച ജഡ്ജി കാര്‍ലോസ് മുറ്റ പറഞ്ഞു. അതേ സമയം സംഭവത്തില്‍ നെയ്മര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Advertisement