ഖത്തര്‍ ലോകകപ്പ് അവസാനത്തേതാകും; വിരമിക്കല്‍ സൂചന നല്‍കി നെയ്മര്‍
2022 Qatar Worldcup Football
ഖത്തര്‍ ലോകകപ്പ് അവസാനത്തേതാകും; വിരമിക്കല്‍ സൂചന നല്‍കി നെയ്മര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 11th October 2021, 11:37 am

മാരക്കാന: അടുത്ത വര്‍ഷം ഖത്തറില്‍ നടക്കുന്ന ലോകകപ്പ് തന്റെ അവസാനത്തേതാകുമെന്ന് ബ്രസീല്‍ താരം നെയ്മര്‍. ‘നെയമര്‍ ആന്‍ഡ് ദി ലൈന്‍ ഓഫ് കിംഗ്‌സ്’ എന്ന ഡോക്യൂമെന്ററിയിലാണ് താരത്തിന്റെ പ്രതികരണം.

”ഖത്തറിലേത് എന്റെ അവസാനത്തെ ലോകകപ്പാകുമെന്ന് ഞാന്‍ കരുതുന്നു. അവസാനത്തെ ലോകകപ്പെന്ന പോലെയാണ് ഞാന്‍ സമീപിക്കുന്നത്. കൂടുതല്‍ കാലം കളിക്കാനുള്ള മനസാന്നിധ്യം എനിക്കുണ്ടോയെന്ന് അറിയില്ല,’ നെയ്മര്‍ പറഞ്ഞു.

ലോകകപ്പ് നേടാന്‍ തനിക്കാവുന്നതെല്ലാം ചെയ്യുമെന്നും നെയ്മര്‍ പറഞ്ഞു.

29 കാരനായ നെയ്മര്‍ ബ്രസീലിനായി 2010 ലാണ് അരങ്ങേറിയത്. 114 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ നെയ്മര്‍ 69 ഗോളും നേടി.

ബ്രസീലിനായി 2014, 2018 ലോകകപ്പുകളിലാണ് നെയ്മര്‍ കളത്തിലിറങ്ങിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Neymar says World Cup in Qatar may be his last for Brazil