എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ ആരാധകര്‍ക്കുള്ള ദിവാലി സന്ദേശത്തില്‍ കവാനിയ്ക്ക് പിന്നില്‍ രണ്ടാമനായി നെയ്മര്‍; ‘ഇതിനാണോ ബാഴ്‌സ വിട്ടതെന്ന് ആരാധകര്‍
എഡിറ്റര്‍
Thursday 19th October 2017 8:56pm

പാരീസ്: ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ചു കൊണ്ടായിരുന്നു ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ബാഴ്‌സലോണ വിടാന്‍ തീരുമാനിക്കുന്നത്. കരിയറിന്റെ ഏറ്റവും മികച്ച സമയത്ത്, മെസിയ്ക്കും സുവാരസിനുമൊത്ത് എന്നെന്നും ഓര്‍ത്തുവെക്കാവുന്ന പ്രകടനങ്ങള്‍ പുറത്തെടുത്തു കൊണ്ടിരിക്കുന്ന സമയത്തായിരുന്നു താരത്തിന്റെ തീരുമാനം.

നെയ്മറിന്റെ കൂടുമാറ്റത്തെ തടയാന്‍ പിക്വെ മുതല്‍ മെസിയടക്കമുള്ള സഹതാരങ്ങള്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും അതൊഴിവാക്കാനായില്ല. ഫ്രഞ്ച് ടീമായ പാരീസ് സെന്റ് ജെര്‍മയിനേക്കാലിയിരുന്നു നെയ്മറിന്റെ കൂറുമാറ്റം. ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ച ആ തീരുമാനത്തിന് പിന്നില്‍ പണവും ടീമിലെ ഒന്നാമന്‍ സ്ഥാനവുമാണെന്നായിരുന്നു പാപ്പരാസികളുടെ കണ്ടെത്തല്‍.

ബാഴ്‌സയിലെ എം.എസ്.എന്‍ ത്രയം പോലെ പി.എസ്.ജിയില്‍ നെയ്മര്‍-കവാനി-എംബാപ്പെ ത്രയം പിറവിയെടുക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചു. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. പി.എസ്.ജിയുടെ സൂപ്പര്‍ താരമായ കവാനിയുമായി തുടക്കം മുതലേ സ്വരച്ചേര്‍ച്ച നഷ്ടമായി. മൈതാനത്ത് പന്തിന് വേണ്ടി വാശി പിടിച്ച് രണ്ടു പേരും വാര്‍ത്തകളില്‍ നിറഞ്ഞു.


Also Read: കളിക്കിടെ മെസി സോക്‌സില്‍ നിന്നെടുത്തത് ഉത്തേജകമരുന്നോ?; വിവാദത്തിലായി താരത്തിന്റെ കളിക്കളത്തിലെ പെരുമാറ്റം; വീഡിയോ


ഇതോടെ സ്വപ്‌നം കണ്ട ഒന്നാമന്‍ സ്ഥാനം നെയ്മര്‍ക്ക് നഷ്ടമാകുന്നതായി കളിയെഴുത്തുകാരും വിലയിരുത്തി. ഇപ്പോഴിതാ പുതിയ വിവാദത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ആരാധകര്‍ക്കുള്ള പി.എസ്.ജിയുടെ ദിവാലി സന്ദേശത്തില്‍ കവാനിയ്ക്ക് പിന്നില്‍ രണ്ടാമനായാണ് നെയ്മറെ അവതരിപ്പിച്ചിരിക്കുന്നത്. കമന്റ് ബോക്‌സില്‍ നിറയെ നെയ്മറെ കുറിച്ചാണ് ആരാധകര്‍ ചോദിക്കുന്നതും.

നെയ്മര്‍ ആരാധകരെ സംഭവം ചൊടിപ്പിച്ചിട്ടുണ്ട്. ഇതിനാണോ നെയ്മര്‍ ബാഴ്‌സ വിട്ടതെന്നാണ് ആരാധകര്‍ ചോദിക്കുന്നുണ്ട്. പി.എസ്.ജിയുടെ ആശംസ പോസ്റ്റിനൊപ്പം പുതിയ സമ്മാന പദ്ധതിയും ടീം ഒരുക്കിയിട്ടുണ്ട്. പോസ്റ്റിന് ലൈക്ക് കൂടുന്നതിന് അനുസരിച്ച് സമ്മാനവും മാറും. എന്നാല്‍ പണം കൊടുത്ത് ബഹുമാനം വാങ്ങാന്‍ ആകില്ലെന്നും കളിച്ച് തെളിയിക്കാന്‍ ആണ് ചില ആരാധകര്‍ പറയുന്നത്.

Advertisement