എഡിറ്റര്‍
എഡിറ്റര്‍
അവന്‍ പോകുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു; മെസിയുടെ വിവാഹനാളില്‍ എല്ലാം തുറന്ന് പറഞ്ഞിരുന്നു; നെയ്മര്‍ ടീം വിട്ടതില്‍ വെളിപ്പെടുത്തലുമായി സാവി
എഡിറ്റര്‍
Friday 20th October 2017 4:58pm

 

ബാഴ്‌സലോണ: ബാഴ്‌സയില്‍ സഹചതാരമായിരുന്ന ലിയണല്‍ മെസിയുടെ വിവാഹനാളില്‍ താന്‍ ടീം വിടാന്‍ ഒരുങ്ങുകയാണെന്ന കാര്യം നെയ്മര്‍ തുറന്ന് പറഞ്ഞിരുന്നതായി മുന്‍ ബാഴ്‌സ താരം സാവി. കഴിഞ്ഞ ആഗസ്റ്റിലായിരുന്നു സ്പാനിഷ് വമ്പന്മാരായിരുന്ന ബാഴ്‌സലോണ ഉപേക്ഷിച്ച് നെയ്മര്‍ പി.എസ്.ജിയിലേക്ക് ചേക്കേറിയത്.


Also Read: തന്റെ മുന്നില്‍ മുട്ടു വിറച്ചെന്ന കോഹ്‌ലിയുടെ വെളിപ്പെടുത്തലിനു മറുപടിയുമായി പാക് ബൗളര്‍


ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവിലായിരുന്നു നെയ്മറിന്റെ കൂടുമാറ്റം എങ്കിലും താന്‍ ടീം വിടാനൊരുങ്ങുകയാണെന്ന് നെയമര്‍ നേരത്തെ പറഞ്ഞിരുന്നതായാണ് സാവി പറയുന്നത്. റെക്കോര്‍ഡ് തുകയ്ക്കായിരുന്നു ബാഴ്‌സയില്‍ നിന്ന് പി.എസ്.ജിയിലേക്കുള്ള നെയ്മറിന്റെ മാറ്റം.

പി.എസ്.ജിയുമായുള്ള കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതിന്റെ രണ്ടുദിവസം മുന്നേയാണ് നെയ്മര്‍ ടീം വിടുകയാണെന്ന വാര്‍ത്ത പുറത്ത് വിട്ടതെങ്കിലും മാസങ്ങള്‍ക്ക മുന്നേ തങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നെന്ന് സാവി പറയുന്നു. നൗ കാമ്പിലെ മെസിയുടെ വിവാഹവേദിയില്‍ നിന്നാണ് നെയ്മര്‍ വിവരം തുറന്നുപറഞ്ഞതെന്നും താരം പറയുന്നു.

‘തനിക്കൊരും മാറ്റം ആവശ്യമാണെന്നായിരുന്നു നെയ്മര്‍ പറഞ്ഞത്. എന്തിനാണിപ്പോഴതെന്ന് ഞാന്‍ ചോദിച്ചു. അവന്റെ മറുപടി താനിവിടെ സന്തോഷവാനല്ല എന്നായിരുന്നു. ‘ഞാന്‍ ബാഴ്‌സയില്‍ സന്തോഷവാനല്ല. ഞാന്‍ ടീം വിടാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ്. പാരിസ് സെന്റ് ജെര്‍മ്മനില്‍ പുതിയ ജീവിതം ആരംഭിക്കാനാണ് ആഗ്രഹം’. നെയ്മര്‍ പറഞ്ഞതായി സാവി പറഞ്ഞു.


Dont Miss: നിശബ്ദരായിരിക്കാന്‍ ആര്‍ക്കാണ് അവകാശം; കാമ്പസുകളില്‍ രാഷ്ട്രീയം വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെ വിമര്‍ശിച്ച് പി.രാജീവ്


അവസാനം ആ തീരുമാനത്തില്‍ തന്നെ അവന്‍ എത്തിച്ചേര്‍ന്നു. ഞങ്ങള്‍ ആ തീരുമാനത്തെ ബഹുമാനിക്കുന്നു. സാവി ബി.ബി.സിയോട് പറഞ്ഞു.

Advertisement