എഡിറ്റര്‍
എഡിറ്റര്‍
രാജ്കുമാര്‍ റാവുവിന്റെ ‘ന്യൂട്ടണ്‍’ ഓസ്‌കാറിലേക്ക്
എഡിറ്റര്‍
Friday 22nd September 2017 3:22pm

 

 

ന്യൂദല്‍ഹി: അമിത് മസുര്‍കര്‍ സംവിധാനം ചെയ്ത ‘ന്യൂട്ടണ്‍’ 2018ലെ ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ക്കായുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ടു. ചിത്രം റിലീസ് ചെയ്തത് ഇന്നായിരുന്നു. രാജ്കുമാര്‍ റാവുവാണ് ചിത്രത്തിലെ നായകന്‍.

റിലീസ് ചെയ്ത ദിവസം തന്നെ ഓസ്‌കാറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഇരട്ടി സന്തോഷമുണ്ടെന്ന് അമിത് മസുര്‍കര്‍ പറഞ്ഞു.

ഛത്തീസ്ഗഢിലെ നക്‌സല്‍ ബാധിത പ്രദേശത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കഥയാണ് ചിത്രം പറയുന്നത്. പങ്കജ് ത്രിപാഠി, അഞ്ജലി പാട്ടീല്‍, രഘുബീര്‍ യാദവ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


Read more:  ഗോരക്ഷകരുടെ ഗുണ്ടായിസത്തിന് സംസ്ഥാന സര്‍ക്കാരുകള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി


തെലുങ്ക് നിര്‍മാതാവ് സി.വി.റെഡ്ഡി തലവനായ ഫിലിം ഫെഡറേഷന്‍ ഒഫ് ഇന്ത്യയാണ് 26 സിനിമകളില്‍ നിന്നും ന്യൂട്ടണ്‍, ഇന്ത്യന്‍ എന്‍ട്രിയായി തെരഞ്ഞെടുത്ത്.

ഏകലവ്യ ദ റോയല്‍ഗാര്‍ഡ് (2007), താരേ സമീന്‍പര്‍ (2008), ഹരിശ്ചന്ദ്രാസ് ഫാക്ടറി (2009), പീപ്പിലി ലൈവ് (2010), അബു സണ്‍ ഓഫ് ആദം (2011), ബര്‍ഫി (2012), ദ ഗുഡ്‌റോഡ് (2013), ലയേഴ്‌സ് ഡയസ് (2014), കോര്‍ട്ട് (2015), ഇന്ററോഗേഷന്‍ (2016) എന്നീ ചിത്രങ്ങളാണ് മുന്‍കാലങ്ങളില്‍ ഇന്ത്യയില്‍ നിന്നും നിര്‍ദേശിക്കപ്പെട്ടത്.

Advertisement