Administrator
Administrator
അധ്യാപകനെ വെട്ടിയ സംഭവം:ഓരാള്‍ പിടിയില്‍
Administrator
Sunday 4th July 2010 2:33pm

prof tj joseph new man collegeതൊടുപുഴ: ന്യൂമാന്‍ കോളേജിലെ ചോദ്യപ്പേപ്പര്‍ വിവാദത്തില്‍പ്പെട്ട അധ്യാപകന്‍ ടി ജെ ജോസഫിനെ ആക്രമിച്ച് കൈവെട്ടിയ സംഭവത്തില്‍ ഓരാള്‍ അറസ്റ്റില്‍. അക്രമികള്‍ സഞ്ചരിച്ച വാഹനം കൈവശംവെച്ചയാളെയാണ് കസ്റ്റഡിയിലെടുത്തത്. ചെറുവട്ടൂര്‍ സ്വദേശി ജാഫറാണ് പോലീസ് പിടിയിലായത്. സംഭവത്തെക്കുറിച്ച് ഐ ജി ബി സന്ധ്യ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.

കോതമംഗലത്തിനിടുത്ത് നെല്ലിക്കുഴിയില്‍ വച്ചാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാള്‍ക്ക് സംഭവവുമായി നേരിട്ട് ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. അക്രമികള്‍ സഞ്ചരിച്ചുവെന്നു കരുതുന്ന വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. വാഹനത്തില്‍ ഫോറന്‍സിക് പരിശോധന നടത്തുന്നുണ്ട .രാവിലെ പള്ളിയില്‍പോയി മടങ്ങുമ്പോഴാണ് ഒമിനി വാനിലെത്തിയ അക്രമിസംഘം ജോസഫിനെ വെട്ടിയത്. കൈക്കും കാലിനും മാരകമായി പരിക്കേറ്റ ജോസഫിനെ എറണാകുളം സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയിട്ടുണ്ട്.

Advertisement