ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ന്യൂസിലൻഡ് പ്രധാനമന്ത്രി സന്ദർശിച്ചത് ഹിജാബ് ധരിച്ച്
World News
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ന്യൂസിലൻഡ് പ്രധാനമന്ത്രി സന്ദർശിച്ചത് ഹിജാബ് ധരിച്ച്
ന്യൂസ് ഡെസ്‌ക്
Saturday, 16th March 2019, 1:10 pm

ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിൽ തീവ്രവാദി ബ്രെണ്ടൻ ടെറന്റിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിണ്ട ആർഡൻ സന്ദർശിച്ചത് ഹിജാബ് ധരിച്ച്. കൊല്ലപ്പെട്ടവരുടെ പ്രിയപെട്ടവരെ സന്ദർശിച്ച് ആർഡൻ ആശ്വാസം പകരുകയും സഹായ വാഗ്‌ദാനങ്ങൾ നൽകുകയും ചെയ്തു. ഹിജാബ് ധരിച്ച് പ്രധാനമന്ത്രി ആർഡൻ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിച്ചത് ഇതിനോടകം ലോകത്താകമാനമുള്ള മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

Also Read “”കൊടുത്താല്‍ കൊല്ലത്തും കിട്ടും””; ന്യൂസിലന്റ് ഭീകരാക്രമണത്തെ പിന്തുണച്ച് സി.പി. സുഗതന്റെ പോസ്റ്റ് ; വിവാദമായതിന് പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു

കുടുംബങ്ങളെ സന്ദർശിച്ച ശേഷം വാർത്താസമ്മേളനം നടത്തിയ ന്യൂസിലൻഡ് പ്രധാനമന്ത്രി തീവ്രവാദി ബ്രെണ്ടൻ ടെറന്റിനെതിരെ ന്യൂസിലൻഡ് പൊലീസ് കൊലക്കേസ് ഫയൽ ചെയ്തിട്ടുണ്ടെന്ന് അറിയിച്ചു. ഇയാൾക്കെതിരെ തീവ്രവാദ പ്രവർത്തനം നടത്തിയതിനാണ് കേസ് എടുത്തിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ന്യൂസിലൻഡിൽ തോക്ക് ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണം കൊണ്ട് വരുമെന്നും ആർഡൻ ഉറപ്പ് നൽകി. ആക്രമണം നടന്ന ശേഷം ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി ആർഡൻ വാർത്താസമ്മേളനം വിളിക്കുന്നത്.

Also Read ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി ജയിച്ചാല്‍ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്ന് സാക്ഷി മഹാരാജ്

രണ്ടു മുസ്‌ലിം പള്ളികളിലായി 49 നിരപരാധികളുടെ ജീവനെടുക്കുന്നതിന് മുമ്പ് ബ്രെണ്ടൻ ടെറൻറ് ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഡിലീറ്റ് ചെയ്യപ്പെട്ട തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ മെഷീന്‍ ഗണ്ണുകളുടെ ചിത്രങ്ങളും, തന്റെ പ്രവൃത്തികളെ നീതീകരിക്കുന്ന മാനിഫെസ്റ്റോയും ഇയാള്‍ നേരത്തെ പങ്കു വെച്ചിരുന്നു.

74 പേജുകളുള്ള മാനിഫെസ്റ്റോ കുടിയേറ്റ, ഇസ്‌ലാം വിരുദ്ധതയെ പറ്റിയാണ് പറയുന്നത്. മുസ്ലിംങ്ങള്‍ക്കിടയില്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെയും, ഇസ്ലാം മത വിശ്വാസികള്‍ക്കെതിരെ നടത്തേണ്ട ആക്രമണങ്ങളെ പറ്റിയും ഇയാള്‍ തന്റെ മാനിഫെസ്റ്റോയില്‍ വാചാലനാകുന്നുണ്ട്.

Also Read “എല്ലാവരും ജീവനോടെയുണ്ട്, സുഖമായിരിക്കുന്നു” ബാലാകോട്ട് ആക്രമണത്തില്‍ ജെയ്‌ഷെയ്ക്ക് നഷ്ടം സംഭവിച്ചെന്ന ഇന്ത്യയുടെ അവകാശവാദം തള്ളി മസൂദ് അസര്‍

ട്രെന്‍ഡിന്റെ ക്രൂരകൃത്യത്തെ സമാധാനകാലത്ത് നടന്ന ഏറ്റവും ഹീനമായ കുറ്റകൃത്യം എന്നാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിണ്ട ആര്‍ഡണ്‍ പ്രതികരിച്ചത്. ടെറന്റിനെ ‘തീവ്രവാദി’എന്നാണു ആര്‍ടണ്‍ വിശേഷിപ്പിച്ചത്. രാജ്യസുരക്ഷ അങ്ങേയറ്റം മോശമായത് അവസ്ഥയിലാണ് ഇപ്പോഴുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.