'92,000 തൊഴിലവസരങ്ങള്‍, 2000 വീടുകള്‍...'; രണ്ട് വര്‍ഷത്തെ ഭരണനേട്ടം രണ്ട് മിനുട്ടില്‍; താരമായി വീണ്ടും ജെസിന്‍ഡ ആര്‍ഡണ്‍
World News
'92,000 തൊഴിലവസരങ്ങള്‍, 2000 വീടുകള്‍...'; രണ്ട് വര്‍ഷത്തെ ഭരണനേട്ടം രണ്ട് മിനുട്ടില്‍; താരമായി വീണ്ടും ജെസിന്‍ഡ ആര്‍ഡണ്‍
ന്യൂസ് ഡെസ്‌ക്
Wednesday, 6th November 2019, 12:08 am

എക്കാലത്തും തന്റെ നിലപാടുകൊണ്ട് മാധ്യമശ്രദ്ധനേടിയ വ്യക്തിയാണ് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസിന്‍ഡ ആര്‍ഡണ്‍. ന്യൂസിലാന്റ് വെടിവെപ്പിന് ശേഷം അവരെടുത്ത നിലപാടുകള്‍ ലോക പ്രശംസ പിടിച്ചുപറ്റിയിരുന്നു. തന്റെ രണ്ടുവര്‍ഷത്തെ ഭരണനേട്ടം രണ്ട് മിനുട്ടില്‍ വിശദീകരിച്ചാണ് ജെസിന്‍ഡ ഇപ്പോള്‍ താരമാവുന്നത്.

ന്യൂസിലാന്‍ഡ് ലേബര്‍ പാര്‍ട്ടിയുടെ നേതാവാണ് 37-കാരിയായ ജെസിന്‍ഡ. അധികാരത്തിലേറിയതിന്റെ രണ്ടാം വാര്‍ഷികത്തിലാണ് ജെസിന്‍ഡയുടെ രണ്ട് മിനുട്ട് മാത്രം ദൈര്‍ഘ്യമുള്ള ഭരണ നേട്ട വിശദീകരണം.

തന്റെ സര്‍ക്കാര്‍ എങ്ങനെയാണ് രണ്ട് വര്‍ഷംകൊണ്ട് 92,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതെന്നും 2,200ല്‍ അധികം വീടുകള്‍ നിര്‍മ്മിച്ചതെന്നും സീറോ കാര്‍ബണ്‍ ബില്ലിലേക്കെത്തിയതെന്നും ഹൈവേകള്‍ സുരക്ഷിതമാക്കിയതെങ്ങനെയെന്നും ജയിലിലാവുന്നവരുടെ എണ്ണം കുറച്ചതെങ്ങനെയെന്നുമടക്കമുള്ള കാര്യങ്ങള്‍ ജെസിന്‍ഡ വീഡിയോയില്‍ വ്യക്തമാക്കുന്നു. രണ്ട് മിനുട്ടും 56 സെക്കന്റും മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജെസിന്‍ഡ ഈ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തയുടനെ വീഡിയോ വൈറലായി. 2.3 മില്യണ്‍ ആളുകളാണ് ട്വീറ്റ് ചെയ്തയുടനെ വീഡിയോ ഷെയര്‍ ചെയ്തത്. എല്ലാവരും ജെസിന്‍ഡയെ വാനോളം പുകഴ്ത്തിയാണ് വീഡിയോ പങ്കുവച്ചത്. ജെസിന്‍ഡയുടെ നേതൃത്വ പാടവത്തെ അഭിനന്ദിച്ചുകൊണ്ടുള്ള ആശംസാപ്രവാഹമാണ് ട്വിറ്ററില്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ