എഡിറ്റര്‍
എഡിറ്റര്‍
ക്രിക്കറ്റ് താരം റൈഡര്‍ തലയ്ക്ക് അടിയേറ്റ് ആശുപത്രിയില്‍
എഡിറ്റര്‍
Thursday 28th March 2013 10:07am

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരം ജെസി റൈഡര്‍ അബോധാവസ്ഥയില്‍ ആശുപത്രിയില്‍. മദ്യശാലയ്ക്ക് പുറത്തുണ്ടായ ഏറ്റുമുട്ടലില്‍ പരുക്കേറ്റ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നിലയിലാണ് റൈഡറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.

Ads By Google

തലയ്ക്ക് സാരമായി പരുക്കേറ്റ റൈഡറുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ക്രൈസ്റ്റ് ചര്‍ച്ചില്‍ മെറിവെയിലിലുള്ള ഒരു ബാറിനു പുറത്ത് അജ്ഞാതരായ നാലു പേര്‍ റൈഡറെ ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

അപ്രതീക്ഷിതമായ ആക്രമണമായിരുന്നുവെന്നും റൈഡര്‍ കാര്യമായി മദ്യപിച്ചതായി തോന്നിയിരുന്നില്ലെന്നും ഒരു ദൃക്‌സാക്ഷി പറഞ്ഞതായി ഫെയര്‍ഫാക്‌സ് മീഡിയ വെളിപ്പെടുത്തി.

ഐപിഎല്ലില്‍ പങ്കെടുക്കാന്‍ ഇന്ന് ഇന്ത്യക്ക് തിരിക്കേണ്ടതായിരുന്നു റൈഡര്‍. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ന്യൂസിലന്‍ഡ് പോലീസ് അറിയിച്ചു.

Advertisement