'ഗസയെ തകര്‍ക്കാന്‍ ഇസ്രഈലിന് അവകാശമുണ്ട്'; പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച് ന്യൂയോര്‍ക്ക് ഗവര്‍ണര്‍
World News
'ഗസയെ തകര്‍ക്കാന്‍ ഇസ്രഈലിന് അവകാശമുണ്ട്'; പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച് ന്യൂയോര്‍ക്ക് ഗവര്‍ണര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th February 2024, 7:47 pm

ന്യൂയോര്‍ക്ക്: ഗസയിലെ ഫലസ്തീനികള്‍ക്ക് നേരെ ഇസ്രഈലി ഭരണകൂടം നടത്തുന്ന അതിക്രമങ്ങളെ ന്യായീകരിച്ചതില്‍ മാപ്പപേക്ഷിച്ച് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചുള്‍.

ഗസയെ ഇല്ലാതാക്കാന്‍ ഇസ്രഈലിന് ഏതാനും ന്യായങ്ങള്‍ ഉണ്ടെന്നായിരുന്നു ഹോചുളിന്റെ പരാമര്‍ശം. ന്യൂയോര്‍ക്കിലെ യുണൈറ്റഡ് ജൂത അപ്പീല്‍ ഫെഡറേഷന്റെ പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഹോച്ചുള്‍.

എന്നാല്‍ കാനഡ എപ്പോഴെങ്കിലും എരുമയെ ആക്രമിച്ചാല്‍ അടുത്ത ദിവസം കാനഡ ഉണ്ടാകില്ല എന്ന് പറഞ്ഞുകൊണ്ട് തന്നോട് എല്ലാവരും ക്ഷമിക്കണമെന്ന് കാത്തി ഹോച്ചുള്‍ വ്യക്തമാക്കി.

വ്യക്തതയില്ലാത്ത വാക്കുകളും മറ്റും ഉപയോഗിക്കുന്നത് തങ്ങളുടെ കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ക്ക് ദോഷകരമാകുമെന്ന് മനസിലാക്കുന്നുവെന്നും പറഞ്ഞ വാക്കുകളില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ന്യൂയോര്‍ക്ക് ഗവര്‍ണര്‍ പറഞ്ഞു.

ഫലസ്തീന്‍ പൗരന്മാര്‍ നേരിടുന്ന അപകടങ്ങള്‍ ഒഴിവാക്കണമെന്നും ഗസയിലെ ജനങ്ങള്‍ക്ക് കൂടുതല്‍ മാനുഷിക സഹായം നല്‍കണമെന്നും താന്‍ ആവശ്യപ്പെടുന്നുവെന്ന് ഹോച്ചുള്‍ കൂട്ടിച്ചേര്‍ത്തു.

‘ഇസ്രഈലിന്റെ ഒരു സ്വാഭാവിക പ്രതികരണമാണ്. സ്വയം പ്രതിരോധിക്കാനും ഇനിയൊരിക്കലും ഇത്തരത്തില്‍ സംഭവിക്കാതിരിക്കാനും നിങ്ങള്‍ക്ക് അവകാശമുണ്ട്. അത് ഇസ്രഈലിന്റെ അവകാശമാണ്,’ എന്നായിരുന്നു ഹോചുളിന്റെ പരാമര്‍ശം.

അതേസമയം സര്‍ക്യൂട്ട് കോടതി നോമിനിയായ അദീല്‍ മാംഗിക്ക് നേരെ ഇസ്ലാംവിരുദ്ധ പരാമര്‍ശം നടത്തിയതില്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ മൂന്ന് പേര്‍ക്കെതിരെ വൈറ്റ് ഹൗസ് വിമര്‍ശനം ഉയര്‍ത്തി.

മറ്റ് നോമിനികള്‍ ഇതിനുമുമ്പ് നേരിടാത്ത വിധത്തില്‍ മാംഗി ശത്രുതാപരമായ ആക്രമണങ്ങള്‍ക്ക് വിധേയനായിരുന്നുവെന്ന് വൈറ്റ് ഹൗസ് വക്താവ് ആന്‍ഡ്രൂ ബേറ്റ്സ് പറഞ്ഞു. അദ്ദേഹം ഒരു മുസ്ലിം ആയതാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നും സെനറ്റര്‍മാര്‍ മാംഗിയോട് മാപ്പ് പറയണമെന്നും ബേറ്റ്സ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ മാംഗിയുടെ നാമ നിര്‍ദേശത്തോടുള്ള എതിര്‍പ്പ് സെനറ്റര്‍മാര്‍ എന്‍.ബി.സി ന്യൂസിനോട് അറിയിക്കുകയും ചെയ്തു.

Content Highlight: New York governor apologizes for defending Israel