മലയാളത്തില്‍ ഇങ്ങനേയും വാക്കുകളോ! മഞ്ജുവാര്യര്‍ ചിത്രം ജാക്ക് എന്‍ ജില്ലിലെ പുതിയ ഗാനം പുറത്ത്
Film News
മലയാളത്തില്‍ ഇങ്ങനേയും വാക്കുകളോ! മഞ്ജുവാര്യര്‍ ചിത്രം ജാക്ക് എന്‍ ജില്ലിലെ പുതിയ ഗാനം പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 8th May 2022, 8:59 am

സന്തോഷ് ശിവനും മഞ്ജു വാര്യരും ഒന്നിക്കുന്ന പുതിയ ചിത്രം ജാക്ക് എന്‍ ജില്ലിലെ പുതിയ ഗാനം പുറത്തിറങ്ങി. കിം കിം എന്നുതുടങ്ങുന്ന ഗാനത്തിന് ശേഷമെത്തിയ ‘എങ്ങനൊക്കെ എങ്ങനൊക്കെ’ എന്ന ഗാനമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത്.

കിം കിമ്മിനെ പോലെ തന്നെ ഏറെ രസകരമായ വരികളും താളവും തന്നെയാണ് പുതിയ പാട്ടിന്റെയും ഏറ്റവും വലിയ പ്രത്യേകത. ശ്രീ നന്ദയും രാം സുന്ദറും ചേര്‍ന്ന് പാടിയിരിക്കുന്ന പാട്ടിന്റെ വരികളൊരുക്കിയിരിക്കുന്നത് ബി.കെ. ഹരിനാരായണനാണ്.

റാം സുരേന്ദറും ഗോപി സുന്ദറും ജേക്സ് ബിജോയിയും ചേര്‍ന്നാണ് സംഗീതസംവിധാനം.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറിനും വന്‍ പ്രേക്ഷകശ്രദ്ധയായിരുന്നു ലഭിച്ചിരുന്നത്. കോമഡിയും ആക്ഷനും എല്ലാം ഉള്‍പ്പെടുന്ന ഒരു പക്കാ എന്റര്‍ടൈനര്‍ സൈ-ഫൈ ചിത്രമായിരിക്കും ജാക്ക് എന്‍ ജില്‍ എന്നാണ് ട്രെയ്‌ലര്‍ വ്യക്തമാക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഒരു ദേവിയുടെ ഗെറ്റപ്പില്‍ സ്‌കൂട്ടര്‍ ഓടിക്കുന്ന മഞ്ജു വാര്യരായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററിലുണ്ടായിരുന്നത്.

ഗോകുലം ഗോപാലന്‍, സന്തോഷ് ശിവന്‍, എം പ്രശാന്ത് ദാസ് എന്നിവര്‍ ചേര്‍ന്നാണ് സയന്‍സ് ഫിക്ഷന്‍ കോമഡി ഗണത്തില്‍പ്പെടുന്ന ജാക്ക് എന്‍് ജില്‍ നിര്‍മ്മിച്ചിരിക്കുന്നത്.

സന്തോഷ് ശിവന്‍, അജില്‍ എസ്. എം, സുരേഷ് രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

മഞ്ജു വാര്യര്‍ക്കൊപ്പം സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, കാളിദാസ് ജയറാം, അജു വര്‍ഗീസ്, സേതുലക്ഷ്മി, ഷായ്‌ലി കിഷന്‍, എസ്ഥേര്‍ അനില്‍ തുടങ്ങിയ മികച്ചൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുമുണ്ട്. മെയ് 20നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

സംഭാഷണം: വിജീഷ് തോട്ടിങ്ങല്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: രാജേഷ് മേനോന്‍, വിനോദ് കാലടി, നോബിള്‍ ഏറ്റുമാനൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍സ്: ജയറാം രാമചന്ദ്രന്‍, സിദ്ധാര്‍ഥ് എസ്. രാജീവ്, മഹേഷ് ഐയ്യര്‍, അമിത് മോഹന്‍ രാജേശ്വരി, അജില്‍ എസ്. എം, അസോസിയേറ്റ് ഡയറക്ടര്‍: കുക്കു സുരേന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അലക്സ് ഇ. കുര്യന്‍, ആര്‍ട്ട് ഡയറക്ടര്‍: അജയന്‍ ചാലിശ്ശേരി,

എഡിറ്റര്‍: രഞ്ജിത് ടച്ച് റിവര്‍, VFX ഡയറക്ടര്‍ & ക്രീയേറ്റീവ് ഹെഡ്: ഫൈസല്‍, സൗണ്ട് ഡിസൈന്‍: വിഷ്ണു പി.സി, അരുണ്‍ എസ്. മണി, (ഒലി സൗണ്ട് ലാബ്), സ്റ്റില്‍സ് :ബിജിത്ത് ധര്‍മടം, ഡിസൈന്‍സ്: ആന്റണി സ്റ്റീഫന്‍, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണി വെള്ളത്തൂവല്‍, ഡിസ്ട്രിബൂഷന്‍ ഹെഡ്: പ്രദീപ് മേനോന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ് സുന്ദരന്‍, പി.ആര്‍.ഒ: വാഴൂര്‍ ജോസ്, ഏ. എസ്. ദിനേഷ്, ആതിര ദില്‍ജിത്ത്.

Content highlight: New song from Manju Warrier movie Jack n Jill released