വാക്‌സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരം; സംസ്ഥാനത്ത് ആറര ലക്ഷം വാക്‌സിന്‍ എത്തി
Kerala News
വാക്‌സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരം; സംസ്ഥാനത്ത് ആറര ലക്ഷം വാക്‌സിന്‍ എത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd April 2021, 10:43 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ആറര ലക്ഷം വാക്‌സിന്‍ എത്തി. 5.5 ലക്ഷം കൊവിഷീല്‍ഡും ഒരു ലക്ഷം കൊവാക്‌സിനുമാണ് എത്തിയത്. ഇതോടെ സംസ്ഥാനത്തെ വാക്‌സിന് ക്ഷാമത്തിന് താത്കാലിക പരിഹാരമാകും.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് മേഖലകളിലായാണ് വാക്‌സിന്‍ എത്തിച്ചത്. തിരുവനന്തപുരത്ത് മൂന്നരലക്ഷവും എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഒന്നര ലക്ഷം വീതം വാക്‌സിനുമാണ് എത്തിച്ചിരിക്കുന്നത്.

അടുത്ത ദിവസങ്ങളില്‍ തന്നെ വാക്‌സിനുകള്‍ ഇവിടെ നിന്ന് മറ്റു ജില്ലകളിലേക്ക് വിതരണം ചെയ്യും. വിതരണത്തിലെ ആശയക്കുഴപ്പം അടിയന്തരമായി പരിഹരിക്കാന്‍ ആരോഗ്യവകുപ്പ് ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്ത് പലയിടങ്ങളില്‍ വാക്‌സിന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. രജിസ്‌ട്രേഷന്‍ ഇല്ലാതെ വാക്‌സിന്‍ ലഭിക്കില്ലെന്ന് അറിയിച്ചതോടെയാണ് സംഘര്‍ഷാവസ്ഥയിലേക്കെത്തിയത്. ഈ സാഹചര്യത്തില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ചെയ്യുന്നവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: New set of covid vaccines entered in Kerala