Administrator
Administrator
പുതിയ സ്വാശ്രയ നിയമം കൊണ്ടുവരും: മുഖ്യമന്ത്രി
Administrator
Tuesday 28th June 2011 11:19am

ommenchandiതിരുവനന്തപുരം: സ്വാശ്രയ പ്രൊഫഷണല്‍ കോളജ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സാമൂഹിക നീതിയിലധിഷ്ഠിതമായ പുതിയ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിനായി കേന്ദ്രനിയമം ആവശ്യമില്ല. ഇന്റര്‍ ചര്‍ച്ച് നിലപാടിനോട് സര്‍ക്കാറിന് യോജിപ്പില്ലെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി. പ്രതിപക്ഷം കൊണ്ട് വന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പരിയാരം മെഡിക്കല്‍ മെഡിക്കല്‍ കോളജ് പ്രവേശനത്തില്‍ തുട്ട് വാങ്ങിയവര്‍ വാര്‍ട്ടിയില്‍ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്‍ പറഞ്ഞു. പരിയാത്ത് തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ തിരുത്തുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. എന്നാല്‍ പ്രതിപക്ഷ നേതാവിന് പാര്‍ട്ടിക്കുള്ളില്‍ പറയാന്‍ കഴിയാത്തത് സഭയില്‍ പറയാന്‍ കഴിഞ്ഞത് സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പ്രതികരണം നിശ്ശബ്ദമായാണ് പ്രതിപക്ഷം കേട്ടിരുന്നത്.

അതേസമയം അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

Advertisement