എഡിറ്റര്‍
എഡിറ്റര്‍
റിയാദില്‍ പുതിയ പാസ്‌പോര്‍ട്ട് ഓഫീസ് തുറന്നു
എഡിറ്റര്‍
Wednesday 31st December 2014 2:07pm

pasport-01

റിയാദ്: പാസ്‌പോര്‍ട്ട് ഡിപ്പാര്‍ട്ടമെന്റ് റിയാദില്‍ പുതിയ പാസ്‌പോര്‍ട്ട് ഓഫീസ് തുറന്നു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും സ്ഥിരതാമസത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും സമീപിക്കുന്നതിനായാണ്  ഓഫീസ് തുറന്നിരിക്കുന്നത്.

പാസ്‌പോര്‍ട്ട് ഓഫീസിന്റെ ഡയറക്ടര്‍ ജനറലും പാസ്‌പോര്‍ട്ട് ഓഫീസ് ഡയറക്ടറും ഉള്‍പ്പെടെയുള്ള അധികൃതര്‍ ചേര്‍ന്നാണ് ഓഫീസ് തുറന്നിരിക്കുന്നത്.

അല്‍-സധന്‍ മാളിലുള്ള ഇലക്ട്രോണിക് സര്‍വീസ് വിഭാഗം പുതിയ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് ഉദ്ഘാന വേളയില്‍ പാസ്‌പോര്‍ട്ട് ഓഫീസ് ഡയറക്ടര്‍ അറിയിച്ചു. ‘ തലസ്ഥാനത്തെ പാസ്‌പോര്‍ട്ട ഓഫീസ് വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം. പ്രധാന ഓഫീസുകളില്‍ നിന്ന് ലഭിച്ച എല്ലാ സൗകര്യങ്ങളും പുതിയ സ്ഥലത്തും ഉറപ്പു വരുത്തും.’ അദ്ദേഹം വ്യക്തമാക്കി.

കിങ് അബ്ദുള്‍ അസീസ് റോഡിന്റെയും എക്‌സിറ്റ് 5 ന്റെയും അടുത്തുള്ള അല്‍- ഗതീറിലാണ് പുതിയ പുതിയ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഒരുമണി മുതല്‍ 9 മണിവരെയാകും ഓഫീസിന്റെ പ്രവര്‍ത്തനം.

Advertisement