[]വാഷിംങ്ടണ്‍: വെറും ഇരുപത് സെക്കന്‍ഡ് കൊണ്ട് ഇനി മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാം. കാലിഫോര്‍ണിയയില്‍ താമസിക്കുന്ന ഇന്ത്യക്കാരി ഇഷ ഖാരെയാണ്
പുതിയ കണ്ടുപിടുത്തവുമായി ജനശ്രദ്ധ ആകര്‍ഷിക്കുന്നത്.
ഇരുപത് സെക്കന്‍ഡിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന സൂപ്പര്‍ കപ്പാസിറ്റര്‍ ഉപകരണമാണ് ഇഷ കണ്ടുപിടിച്ചത്. ഫോണിന്റെ ബാറ്ററിക്കുള്ളില്‍ ചേര്‍ക്കാവുന്ന വളരെ ചെറിയ ഉപകരണമാണിത്.[]
ഇത് ഘടിപ്പിച്ച് കഴിഞ്ഞാല്‍ സാധാരന സമയത്തിനേക്കാള്‍ എളുപ്പത്തില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കും. വെറും 18 വയസ്സുമാത്രം പ്രായമുള്ള ഇഷക്ക് ഇന്റല്‍ ഫൗണ്ടേഷന്റെ യംഗ് സയന്റിസ്റ്റ് ബഹുമതി ഈ വിദ്യ കണ്ടുപിടിച്ചതിലൂടെ കരസ്ഥമാക്കാന്‍ സാധിച്ചു.
50,000 ഡോളറാണ് അവാര്‍ഡ് തുകയായി ഇഷക്ക് ലഭിച്ചത്.
തന്റെ മൊബൈല്‍ഫോണ്‍ ഒരുപാട് സമയം ചാര്‍ജ് ചെയ്യേണ്ടി വന്നപ്പോഴാണ് വൈദ്യുതി ഏറെനേരം സൂക്ഷിക്കാന്‍ കഴിയുന്ന ഉപകരണത്തെപ്പറ്റി ചിന്തിച്ചതെന്ന് ഇഷ പറഞ്ഞു.ആദ്യം എല്‍.ഇ.ഡി ലൈറ്റിലാണ് പരീക്ഷിച്ചത്. തുടര്‍ന്ന് മൊബൈല്‍ഫോണില്‍ പരീക്ഷിച്ചപ്പോള്‍ വളരെ മികച്ച പ്രതികരണമാണ് ഉണ്ടായതെന്നും ഇഷ കൂട്ടിച്ചേര്‍ത്തു.