എഡിറ്റര്‍
എഡിറ്റര്‍
ന്യൂ മലാസ് ഫാമിലി റെസ്റ്റോറന്റ് ഷിഫയില്‍
എഡിറ്റര്‍
Monday 14th August 2017 2:47pm

റിയാദ് :റിയാദിലെ പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പായ ന്യൂസ് മലാസിന്റെ പുതിയ ബ്രാഞ്ച് ഷിഫ സനയ്യയിലെ ഇമ്മാം മാലിക് സ്ട്രീറ്റില്‍ ബുധനാഴ്ച ഉച്ചക്ക് 1 മണിക്ക് പ്രവര്‍ത്തനമാരംഭിക്കുമെന്നു ഹോട്ടല്‍ മാനേജ്മന്റ് റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തില്‍ വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.

നളപാചകത്തെ വെല്ലുന്ന പാചക കലയില്‍ നൈപുണ്യം നേടിയ ഷെഫുകളെ അണിനിരത്തിയാണ് പുതിയസ്ഥാപനം പൊതു സമൂഹത്തിനായി തുറന്നു കൊടുക്കുന്നത്. നൂറിലധികം പേര്‍ക്ക് സൗകര്യവുമായി ഓഡിറ്റോറിയം ഉള്ള ഹോട്ടല്‍ ഒരു വിമാനത്തിന്റെ മോഡലിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

പത്തുതരം ബിരിയാണിമേളയോട് കൂടിയാണ് തുടക്കം. ഇന്ത്യന്‍,പാകിസ്ഥാന്‍, ചൈനീസ്, അറബിക് വിഭവങ്ങള്‍ കൂടാതെ ബ്രോസ്റ്റാഡ്, ഫ്രഷ് ജൂസ്, ബേക്കറി വിഭവങ്ങള്‍ എല്ലാം ഒരുക്കി രുചിയുടെ മാസ്മരികത ഹൃദയങ്ങളിലേക് അലയടിക്കുന്ന യാഥാര്‍ഥ്യം സഫലമാക്കാന്‍ തരത്തിലാണ് എല്ലാം സജ്ജമാക്കിയിരിക്കുന്നതെന്നു ന്യൂ മലാസ് മാനേജ്മന്റ് പ്രതിനിധികളായ അലവിക്കുട്ടി ഒളവട്ടൂര്‍, റഹിം ക്ലാപ്പന, ഷെയ്ഖ് മുജീബ് നിലമ്പൂര്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട് ;ഡൂള്‍ ന്യൂസ്, റിയാദ് ബ്യുറോ

Advertisement