എഡിറ്റര്‍
എഡിറ്റര്‍
സംവിധായകരുടെ ജാഡയൊന്നും ന്യൂജനറേഷന്‍ സംവിധായകര്‍ കാണിക്കാറില്ല- സൈജു കുരുപ്പ്
എഡിറ്റര്‍
Sunday 11th May 2014 10:36am

saiju-kurupp

ന്യൂജനറേഷന്‍ സംവിധായകരെല്ലാം വളരെ ഫ്രീയാണെന്നും അവരോടെന്തും പറയാമെന്നും യുവനടന്‍ സൈജു കുരുപ്പ്. സംവിധായകരുടെ ജാഡയൊന്നും അവര്‍ കാണിക്കാറില്ലെന്നും തോളില്‍ കൈയിട്ടുകൊണ്ട് സുഹൃത്തുക്കളെപ്പോലെയാണ് പെരുമാറ്റമെന്നും സൈജു പറയുന്നു.

സൗഹൃദത്തോടെയുളള അവരുടെ രീതി സിനിമയ്ക്ക് ഗുണം ചെയ്യും. പലരും സമപ്രായക്കാരായതുകൊണ്ട് എല്ലാവരുമായി നല്ല സൗഹൃദത്തിലുമാണ്- ഒരു സിനിമാ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ സൈജു കുരുപ്പ് വ്യക്തമാക്കി.

സിനിമയുടെ ബാലപാഠങ്ങള്‍ പഠിച്ചത് ഹരിഹരന്‍സാറില്‍ നിന്നാണ്. അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ഇന്നുമെനിക്ക് സിനിമയില്‍ തുടരാന്‍ കഴിയുന്നത്. അദ്ദേഹത്തോടൊത്തുളള അനുഭവങ്ങള്‍ എനിക്ക് വലിയ പാഠങ്ങളാണ് നല്‍കിയത്. പക്ഷേ ഹരിഹരന്‍ സാറിന്റെ സിനിമയിലൂടെ എത്തിയിട്ടും ആ തുടക്കമെനിക്ക് വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല. കുഴപ്പം എന്റേത് തന്നെ. എനിക്ക് ഉപദേശം തരാനും ആരുമില്ലായിരുന്നു. ജോലി ഉപേക്ഷിച്ചുളള അഭിനയത്തിനെതിരെ വീട്ടിലും എതിര്‍പ്പായിരുന്നു.

യാതൊരു അഭിനയപരിചയവും എനിക്കില്ലായിരുന്നു. സ്‌കൂളിലെ കലാപരിപാടികളില്‍ പോലും ഞാന്‍ അഭിനയിച്ചിട്ടില്ല. ഇപ്പോഴും സേ്റ്റജില്‍ കയറുമ്പോള്‍ പേടി തോന്നാറുണ്ട്. പക്ഷേ ക്യാമറയ്ക്കു മുന്നില്‍ ഭയമൊന്നുമില്ല- സൈജു പറഞ്ഞു.

Advertisement