എഡിറ്റര്‍
എഡിറ്റര്‍
കൂട്ടബലാത്സംഗത്തില്‍ നിന്നും രക്ഷപ്പെടാനായി യുവതി ഫ്‌ളാറ്റില്‍ നിന്നും നഗ്നയായി ഇറങ്ങി ഓടി
എഡിറ്റര്‍
Monday 13th March 2017 1:45pm


ന്യൂദല്‍ഹി: കൂട്ടബലാത്സംഗത്തില്‍ നിന്നും രക്ഷപ്പെടാനായി യുവതി റോഡിലൂടെ നഗ്നയായി ഇറങ്ങിയോടി. ഞായറാഴ്ച രാവിലെ കിഴക്കന്‍ ദല്‍ഹിയിലായിരുന്നു സംഭവം.

പന്ഥാവ് നഗറിലെ ഫ്‌ളാറ്റില്‍ നിന്നും മുകളിലത്തെ നിലയില്‍ നിന്നും ചാടിയാണ് 26 കാരിയായ നേപ്പാളി യുവതി ബലാത്സംഗത്തില്‍ നിന്നും രക്ഷപ്പെട്ടത്.

അഞ്ചംഗസംഘമായിരുന്നു യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. ഇവരില്‍ നിന്നും രക്ഷപ്പെട്ട് റോഡിലൂടെ ഓടിയ യുവതി സഹായത്തിനായി അഭ്യര്‍ത്ഥിച്ചെങ്കിലും ആരും തന്നെ യുവതിയെ സഹായിക്കാനായി എത്തുന്നില്ല.

ഇവര്‍ക്ക് ധരിക്കാന്‍ വസ്ത്രം പോലും ആരും നല്‍കിയില്ല. ഒരു സെഡാന്‍ കാര്‍ യുവതിയ്ക്ക് സമീപത്തുകൂടെ കടന്നുപോകുന്നുണ്ടെങ്കിലും വാഹനം നിര്‍ത്തിയില്ല. റോഡിലെ സിസി ടിവിയിലെ ദൃശ്യങ്ങളില്‍ ഇതെല്ലാം വ്യക്തമാണെന്നും പൊലീസ് പറയുന്നു.

അവസാനം ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ് യുവതിക്ക് സഹായം നല്‍കിയത്. പിന്നീട് പോലീസെത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. അപ്പാര്‍ട്ട്മെന്റിന് മുകളില്‍ നിന്ന ചാടിയപ്പോള്‍ കാലിന് ചെറിയ പരിക്കേറ്റിട്ടുണ്ടുന്നും പോലീസ് അറിയിച്ചു.

ഒരു കോള്‍ സെന്ററില്‍ ജോലി ചെയ്യുന്ന നവീന്‍ കുമാര്‍, പ്രതീക് കുമാര്‍, വികാസ് മെഹ്റ, സര്‍വ്ജീത്, ലക്ഷ്യ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് യുവതി മൊഴി നല്‍കിയത്. മദ്യം കുടിപ്പിച്ച ശേഷം തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഇവരെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

Advertisement