ന്യൂസ് ഡെസ്ക്
Tuesday 5th February 2019 3:17pm
മുംബൈ: എ.ബി.സി.ഡി. 2 വിന് ശേഷം ശ്രദ്ധ കപൂറും വരുണ്‍ ധവാനും ഒന്നിക്കുന്ന മറ്റൊരു ഡാന്‍സ് മൂവി ഒരുങ്ങുന്നു. സ്ട്രീറ്റ് ഡാന്‍സര്‍ എന്ന ഡാന്‍സ് മൂവി ഈ വര്‍ഷം നവംബര്‍ എട്ടിന് റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
വരുണ്‍ ധവാന് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയത്. ശ്രദ്ധ കപൂറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററോട് കൂടിയാണ് പേര് വെളിപ്പെടുത്തിയത്.
തെരുവുകളെ ഒന്നിപ്പിക്കാന്‍ ഞങ്ങളെത്തുന്നു എന്നാണ് ചിത്രത്തിന് വരുണ്‍ നല്കിയ ക്യാപ്ഷന്‍. സ്ട്രീറ്റ് ഡാന്‍സര്‍ 3ഡി എന്ന പേര് ചിത്രത്തില്‍ സാങ്കേതിക മികവുകള്‍ക്കുള്ള പ്രാധാന്യം ചൂണ്ടികാണിക്കുന്നു.
പഞ്ചാബില്‍ നിന്നുള്ള നര്‍ത്തകനായി വരുണും പാകിസ്താനി നര്‍ത്തകിയായി ശ്രദ്ധയുമെത്തുന്നു എന്നാണ് സൂചന. റെമോ ഡി സൂസയാണ് ചിത്രത്തിന്റെ സംവിധായകന്.