എഡിറ്റര്‍
എഡിറ്റര്‍
പുതിയ കെയ്മന്‍ എസ് ഇന്ത്യയില്‍
എഡിറ്റര്‍
Friday 21st June 2013 3:42pm

cayman-dool

ജര്‍മന്‍ സ്‌പോര്‍ട്‌സ് കാറായ പോര്‍ഷെ കെയ്മന്റെ പുതിയ മോഡല്‍  ഇന്ത്യന്‍ വിപണിയിലെത്തി. കെയ്മന്‍ ( ഇമ്യാമി ) എസ് എന്ന മോഡലിനു 93.99 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.

കഴിഞ്ഞ നവംബറിലെ ലോസ് ആഞ്ചലസ് ഓട്ടോ ഷോയില്‍ പോര്‍ഷെ അവതരിപ്പിച്ച മൂന്നാം തലമുറ കെയ്മനാണിത്. പഴയതിലും ഉയരം കുറഞ്ഞ പുതിയ മോഡലിന് നീളം കൂടുതലുണ്ട്. രണ്ട് സീറ്റര്‍ സ്‌പോര്‍ട് കൂപ്പെയുടെ വീല്‍ ബേസ് , വീതി എന്നിവയിലും വര്‍ധനയുണ്ട്.

Ads By Google

രണ്ടു സീറ്റര്‍ കാറിന്റെ ബോഡി നിര്‍മാണത്തിനു സ്റ്റീലിനൊപ്പം അലുമിനിയവും ഉപയോഗിച്ചതിനാല്‍ ഭാരം 30 കിലോഗ്രാം കുറഞ്ഞു. മുന്‍ഗാമിയെക്കാള്‍ 15 ശതമാനം അധിക ഇന്ധനക്ഷമതയുമുണ്ട്.

പ്രീമിയം പതിപ്പായ കെയ്മന്‍ എസിന് 3.4 ലീറ്റര്‍ ,  ആറു സിലിണ്ടര്‍ ,  325 ബിഎച്ച്പി എന്‍ജിനാണുള്ളത് . 4.7 സെക്കന്‍ഡുകൊണ്ട് 100 കിമീ വേഗമെടുക്കും. മണിക്കൂറില്‍ 281 കിലോമീറ്ററാണ് പരമാവധി വേഗം.

റിയര്‍ വീല്‍ ഡ്രൈവ് കാറിന് ആറു സ്പീഡ് മാന്വല്‍ ഗീയര്‍ ബോക്‌സ് സ്റ്റാന്‍ഡേര്‍ഡാണ്. ഏഴു സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗീയര്‍ ബോക്‌സും ലഭ്യമാണ്.

Autobeatz

Advertisement