എഡിറ്റര്‍
എഡിറ്റര്‍
പെപ്‌സി ഇനി പുതിയ കുപ്പിയില്‍
എഡിറ്റര്‍
Friday 22nd March 2013 11:12am

 

പതിനേഴ് വര്‍ഷങ്ങള്‍ക്കൊടുവില്‍ പെപ്‌സി അങ്ങിനെ  ആ തീരുമാനമെടുത്തു. ഇനി പുതിയ മോഡല്‍ ബോട്ടിലിലായിരിക്കും പെപ്‌സി കൂള്‍ഡ്രിംഗ്‌സ് നുണയന്മാര്‍ക്കു ലഭിക്കുക.

Ads By Google

567 ഗ്രാമിന്റെ പെപ്‌സിയുടെ മോഡലാണ് പരിഷ്‌കരിക്കാന്‍ കമ്പനി തീരുമാനിച്ചത്. വര്‍ഷങ്ങള്‍ക്കു മുമ്പെ കൂള്‍ഡ്രിംഗ്‌സുകളില്‍ മുമ്പനായി തീര്‍ന്ന പെപ്‌സി കാലമിത്രയും ഒരേ മോഡലിലുള്ള ബോട്ടിലിലായിരുന്നു ലഭിച്ചിരുന്നത്.

കോളകള്‍ നിരവധി വിപണിയുണ്ടെങ്കിലും പെപ്‌സിക്കു സമം പെപ്‌സി തന്നെയാണെന്നാണ് ചിലര്‍ പറയുന്നത്. വിപണിയുടെ തന്ത്രങ്ങളുടെ ഭാഗമായി പെപ്‌സിക്കു ശേഷം വന്നവരും അല്ലാത്തവരും കോളകളുടെ ബോട്ടിലുകള്‍ ആകര്‍ഷണീയമാക്കാനായി മാറ്റങ്ങളിലൂടെയാണ് സഞ്ചരിച്ചിരുന്നത്.

ഇവരില്‍ നിന്നും വ്യത്യസ്തത കാത്തു സൂക്ഷിച്ച പെപ്‌സിയും തീരുമാനം മാറ്റുകയായിരുന്നു.

കൈയ്യില്‍ അധിക നേരം പിടിക്കാനും ഈ പുതിയ മോഡല്‍ വളരെ എളുപ്പമായിരിക്കും. കമ്പനിയുടെ ലേബല്‍ ചെറുതാക്കിയാണ് ബോട്ടിലില്‍ ചുറ്റിയിരിക്കുന്നത്.

നിലവില്‍ ബോട്ടിലിന്റെ ഭൂരിഭാഗവും ലേബല്‍ പൊതിഞ്ഞ നിലയിലായിരുന്നു. ഇത് ഉപഭോക്താക്കള്‍ക്ക് ഇനിയെത്ര ബാക്കിയുണ്ടെന്ന് അറിയാന്‍ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നതായി കമ്പനി ഉദ്യോഗസ്ഥ ആന്‍ഡ്രിയ ഫൂട്ടി പറഞ്ഞു.

കോളയ്ക്കായുള്ള പുതിയ പാക്കേജിംഗ് മെറ്റീരിയല്‍ ഒരുക്കുന്നതിലൂടെ വിപണിയില്‍ പുതുമ സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

Advertisement