അനാവശ്യ ഗര്‍ഭധാരണം ഒഴിവാക്കാന്‍ പുതിയ 'ആപ്ലിക്കേഷന്‍'
Health
അനാവശ്യ ഗര്‍ഭധാരണം ഒഴിവാക്കാന്‍ പുതിയ 'ആപ്ലിക്കേഷന്‍'
ന്യൂസ് ഡെസ്‌ക്
Monday, 13th August 2018, 1:04 pm

അനാവശ്യ ഗര്‍ഭം തടയുന്നതിനായി  ആപ്ലിക്കേഷന്‍ . ഗര്‍ഭനിരോധനത്തിനായി അമേരിക്കയിലെ ഫുഡ് ആന്റ് അഡ്മിനിസ്ട്രഷന്‍ കണ്ടെത്തിയ പുതിയ അപ്ലിക്കേഷന്‍ ആണ് “”നാച്ചുറല്‍ സൈക്കിള്‍.”” എഫ്.ഡി.എ ഇതിനെ ഗര്‍ഭ നിരോധന ആപ്പ് ആയി അംഗീകരിച്ചിട്ടുണ്ട്.

എഫ്.ഡി.എ യുടെ സെന്റര്‍ ഫോര്‍ ഡിവൈസ് ആന്റ് റേഡിയോളജിക്കല്‍ സെന്ററിലെ ആരോഗ്യ വകുപ്പ് ഡയറക്ടറും സ്ത്രീരോഗ വിദഗ്ധയുമായ ഡോ.ടെറി കോര്‍ണലിന്റെ അഭിപ്രായപ്രകാരം ഇത്തരം ആപ്പ് ശ്രദ്ധാപ്പൂര്‍വ്വം ഉപയോഗിക്കുന്നതിലൂടെ അനാവശ്യ ഗര്‍ഭധാരണം ഒഴിവാക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു സ്ത്രീയില്‍ നടക്കുന്ന ബീജസങ്കലനത്തിന് ശേഷമുള്ള ദിവസങ്ങള്‍, ബീജത്തിന്റെ അതിജീവന നിരക്ക്, ശരീര താപനില, ആര്‍ത്തവ ചക്രത്തിന്റെ സാധ്യത എന്നിവ ഈ ആപ്പ് വഴി മനസ്സിലാക്കാം. ഈ ഘടകങ്ങള്‍ എല്ലാം മുന്‍ നിര്‍ത്തി ആയിരിക്കും ആപ്പ് പ്രവര്‍ത്തിക്കുന്നത്.


ALSO READ: അമിത ലൈംഗികാസക്തി ഒരു മാനസിക രോഗമാണോ? അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍


സുരക്ഷിതമല്ലാത്ത ലൈംഗികത, അനാവശ്യമായ ഗര്‍ഭധാരണത്തിനുള്ള സാധ്യത എന്നിവയ്ക്ക് ചുവന്ന ലൈറ്റും, സുരക്ഷിതമായ ഗര്‍ഭധാരണത്തിന് പച്ച ലൈറ്റും ആണ് ഈ ആപ്പില്‍ സൂചനകളായി കാണിക്കുക.

ആണവ ഭൗതികശാസ്ത്രജ്ഞനായ എലീന ബെര്‍ഗ്ലണ്ട് സ്‌കേര്‍വിറ്റ്സ് വികസിപ്പിച്ചെടുത്ത ഈ ആപ്പ്  2014 ല്‍ സ്വീഡനില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടു. അന്ന് ഗര്‍ഭിണി ആകാന്‍ ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകളും ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ചു.

ഈ ആപ്ലിക്കേഷന് യു.കെ. മെഡിസിന്‍സ് ഹെല്‍ത്ത്കെയര്‍ പ്രൊഡക്ട് റെഗുലേറ്ററി ഏജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. 93 ശതമാനവും ഫലപ്രദമായി ഉപയോഗിക്കാവുന്ന അപ്ലിക്കേഷനുകളാണ് ഇതെന്ന് കമ്പനി ഉറപ്പ് നല്‍കുന്നുണ്ട്.

അതേസമയം സ്വീഡനിലെ ആശുപത്രി ഈ അപ്പിന്റെ ഉപയോഗത്തിലൂടെ 37 സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്രം സംഭവിച്ചതായും അവര്‍ക്ക് ലൈംഗിക പ്രശ്നങ്ങള്‍ വന്നതായും ഹോസ്പിറ്റല്‍ അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.