18ാം വയസില്‍ ഇന്റേണിയായിരുന്ന സമയത്ത് എം.ജെ അക്ബര്‍ ലൈംഗികമായി പീഡിപ്പിച്ചു: ആരോപണവുമായി മാധ്യമപ്രവര്‍ത്തക മജ്‌ലി
MeToo
18ാം വയസില്‍ ഇന്റേണിയായിരുന്ന സമയത്ത് എം.ജെ അക്ബര്‍ ലൈംഗികമായി പീഡിപ്പിച്ചു: ആരോപണവുമായി മാധ്യമപ്രവര്‍ത്തക മജ്‌ലി
ന്യൂസ് ഡെസ്‌ക്
Friday, 12th October 2018, 3:11 pm

 

ന്യൂദല്‍ഹി: മീ ടൂവില്‍ എം.ജെ അക്ബറിനെതിരെ വീണ്ടും വെളിപ്പെടുത്തല്‍. 18ാം വയസില്‍ ഇന്റേണ്‍ഷിപ്പ് ചെയ്തിരുന്നവേളയില്‍ എം.ജെ അക്ബര്‍ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന ആരോപണവുമായി മാധ്യമപ്രവര്‍ത്തക മജ്‌ലി ഡി പൈ കാമ്പ്. 2007ല്‍ ഏഷ്യന്‍ ഏജില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന വേളയില്‍ എം.ജെ അക്ബര്‍ മോശമായി പെരുമാറിയെന്നാണ് ഇവരുടെ ആരോപണം.

എം.ജെ അക്ബര്‍ തന്നെ ബലം പ്രയോഗിച്ച് ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്‌തെന്നാണ് യുവതിയുടെ ആരോപണം.

“ഫോട്ടോകള്‍ നല്‍കാനായി അദ്ദേഹത്തിന്റെ അടുത്തു പോയ നിമിഷം ഏറെ ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടാത്തതാണ്. ഞാനദ്ദേഹത്തിന് ഫോട്ടോകള്‍ നല്‍കി. അദ്ദേഹം അതിലൊന്ന് നോക്കി, പക്ഷേ ഒന്നും പറഞ്ഞില്ല. അദ്ദേഹം അലക്ഷ്യമായി അതിലൂടൊന്നു നോക്കി.” അവര്‍ വിവരിക്കുന്നു.

” ഞാനിരുന്നിരുന്ന ഡെക്‌സിനടുത്തേക്ക് അദ്ദേഹം നടന്നു. ഞാനും എഴുന്നേറ്റു. അദ്ദേഹത്തിന് ഹസ്തദാനം നല്‍കി. അദ്ദേഹം എന്റെ ഷോള്‍ട്ടറിന് താഴെയായി കയ്യില്‍ പെട്ടെന്ന് കയറിപിടിച്ചു. അദ്ദേഹത്തിനുനേരേയ്ക്ക് വലിച്ച് എന്റെ വായില്‍ ചുംബിച്ചു. നാവ് എന്റെ വായിലേക്കിട്ടു. ഞാനവിടെ നിന്നേയുള്ളൂ.” അവര്‍ പറയുന്നു.

Also Read:2002 ല്‍ മോദി മുഖ്യമന്ത്രിയായിരുന്നപ്പോഴും തെരഞ്ഞെടുപ്പ് നേരത്തെയാക്കിയിരുന്നല്ലോ; അമിത് ഷായുടെ വായടപ്പിച്ച് ടി.ആര്‍.എസ് എം.എല്‍.എ

“അറപ്പുളവാക്കുന്ന കാര്യങ്ങളാണ് അദ്ദേഹം ചെയ്തത്. അദ്ദേഹം എല്ലാ അതിരുകളും ലംഘിച്ചു. ഞാനും എന്റെ രക്ഷിതാക്കളും അദ്ദേഹത്തിനുമേല്‍ സൂക്ഷിച്ച വിശ്വാസം തന്നെ നശിപ്പിച്ചു.” എന്നും അവര്‍ വിശദീകരിക്കുന്നു.

1990കളില്‍ ദല്‍ഹിയില്‍ വിദേശ കറസ്‌പോണ്ടന്റുകളായി ജോലി ചെയ്തിരുന്ന തന്റെ മാതാപിതാക്കള്‍ വഴിയാണ് അക്ബറിനെ പരിചയപ്പെട്ടതെന്നും അവര്‍ പറയുന്നു. ” അദ്ദേഹം എന്റെ മാതാപിതാക്കളുടെ സുഹൃത്തായിരുന്നു.” അവര്‍ പറയുന്നു.

എം.ജെ അക്ബറിന്റെ ലൈംഗിക അതിക്രമം തുറന്നുപറഞ്ഞ് നിരവധി വനിതാ മാധ്യമപ്രവര്‍ത്തകര്‍ കഴിഞ്ഞദിവസങ്ങളില്‍ രംഗത്തുവന്നിരുന്നു.