എഡിറ്റര്‍
എഡിറ്റര്‍
200 രൂപാ നോട്ടുകള്‍ അടുത്തയാഴ്ചയോടെയെന്ന് കേന്ദ്ര ധനകാര്യമന്ത്രാലം
എഡിറ്റര്‍
Thursday 24th August 2017 7:46am

 

ന്യൂദല്‍ഹി: 200 രൂപയുടെ പുതിയ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തയാഴ്ചയോടെ പുറത്തിറക്കും. കേന്ദ്ര ധനകാര്യമന്ത്രാലയമാണ് നോട്ടുകള്‍ പുറത്തിറക്കുന്ന വിവരം പുറത്തുവിട്ടത്. 50 രൂപ നോട്ടുകളും ഉടന്‍ പുറത്തിറക്കുമെന്ന് ആര്‍.ബി.ഐ നേരത്തെ വ്യക്തമാക്കിയിരുന്നു.


Also read: പൊതുവേദിയില്‍ വനിതാ നേതാവിന്റെ കൈയ്യില്‍ പിടിച്ച കോണ്‍ഗ്രസ് നേതാവ് വിവാദങ്ങള്‍ക്കൊടുവില്‍ രാജിവെച്ചു; വീഡിയോ


നോട്ടു നിരോധനത്തിനുശേഷം രാജ്യത്ത് രൂക്ഷമായ കറന്‍സിക്ഷാമം പരിഹരിക്കുന്നതിനു വേണ്ടിയാണ് 200, 50 രൂപാ നോട്ടുകള്‍ പുറത്തിറക്കുന്നത്. 200 രൂപ മൂല്യമുള്ള അമ്പതുകോടിയോളം നോട്ടുകളാണ് പുറത്തിറക്കുക. 200 രൂപാ നോട്ടുകള്‍ പുറത്തിറങ്ങിയാല്‍ ഇടപാടുകള്‍ കൂടുതല്‍ സുഗമമാകുമെന്ന നിഗമനത്തിലാണ് നോട്ടുകള്‍ പുറത്തിറക്കുന്നത്.

200 രൂപ നോട്ടുകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും റിസര്‍വ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. സുരക്ഷാമാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് പുതിയനോട്ട് പുറത്തിറക്കുന്നത്.


Dont Miss: ഞാനൊരു ഹിന്ദുതീവ്രവാദിയായിരുന്നു; ഗോള്‍വള്‍ക്കര്‍ വഴി ഇപ്പോള്‍ ഗാന്ധിയിലെത്തി: രാഹുല്‍ ഈശ്വര്‍


100, 500 രൂപ നോട്ടുകള്‍ ഇനി ഉടന്‍ അച്ചടിക്കേണ്ടെന്നാണ് ആര്‍.ബി.ഐ തീരുമാനം. ജൂണിലാണ് 200 രൂപ നോട്ടിന്റെ അച്ചടി ആരംഭിച്ചത്. 200, 50 നോട്ടുകളാകും ഇനി ഇടപാടുകള്‍ക്ക് ഉണ്ടാവുക.

Advertisement