എഡിറ്റര്‍
എഡിറ്റര്‍
ഇനിയും ഖിലാഡിയായി വരില്ല: അക്ഷയ് കുമാര്‍
എഡിറ്റര്‍
Saturday 6th October 2012 12:09pm

പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഖിലാഡി എന്ന ആക്ഷന്‍ പടവുമായി ബോളിവുഡില്‍ വീണ്ടും അക്ഷയ് കുമാര്‍ എത്തുന്നത്. എന്നാല്‍ തന്നില്‍ നിന്നും ഇനിയും ഇതേ പേരിലുള്ള ആക്ഷന്‍ ചിത്രങ്ങള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കരുതെന്നാണ് താരം പറയുന്നത്.

1992 ലാണ് ആദ്യ ഖിലാഡി പുറത്തിറങ്ങിയത്. എന്നാല്‍ ഖിലാഡി 786 എന്ന പേരില്‍ ഡിസംബറില്‍ പുറത്തിരിക്കാനിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിലില്‍ താരം അത്ര സംതൃപ്തനല്ല.

Ads By Google

‘ഞാന്‍ വീണ്ടും ആക്ഷന്‍ ചിത്രങ്ങളിലേക്ക് തിരിച്ചുവരുമെന്ന് കരുതിയതല്ല. ഇതേ ടൈറ്റിലില്‍ ഇനിയും സിനിമ ചെയ്യുന്നതില്‍ താത്പര്യമില്ല. ആക്ഷന്‍ ചിത്രങ്ങള്‍ പ്രേക്ഷകര്‍ മടുത്തുതുടങ്ങിയ കാലത്താണ് കോമഡി ചെയ്യാന്‍ ഞാന്‍ തയ്യാറായത്. ഇത് എന്റെ എട്ടാമത്തെ ആക്ഷന്‍ ചിത്രമാണ്. 12 വര്‍ഷത്തിന് ശേഷമാണ് വീണ്ടും ഞാന്‍ ഒരു ഖിലാഡിയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

ഖിലാഡിയായി വരുന്നതില്‍ എനിയ്ക്ക് സന്തോഷം മാത്രമേ ഉള്ളു. ഏത് തരം ചാലഞ്ചും ഏറ്റെടുത്ത് സിനിമ ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍ ഖിലാഡി എന്ന ലേബലില്‍ ചെറിയ ചില തെറ്റിദ്ധാരണകള്‍ വരാം. ഖിലാഡിയെന്നാല്‍ ഒരു സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റില്‍ എല്ലാ കാര്യങ്ങളും ചെയ്യുന്ന ആള്‍ എന്നേ അര്‍ത്ഥം ഉള്ളൂ.

ഖിലാഡി ആക്ഷനും കോമഡിയും ഒന്നിച്ചുവരുന്ന ചിത്രമാണ് ഖിലാഡി. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന പ്രമേയമാണ് ചിത്രത്തിന്റെ പ്രത്യേകത’- അക്ഷയ് പറഞ്ഞു.

ആശിഷ് ആര്‍ മോഹന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ അക്ഷയ് കുമാറിനൊപ്പം അസിനാണ് നായികയായി എത്തുന്നത്.

Advertisement