ഒന്നു നിര്‍ത്തൂ; പൃഥ്വി ഷായെ സച്ചിനുമായി താരതമ്യം ചെയ്യുന്നവരോട് കോഹ്‌ലി
Cricket
ഒന്നു നിര്‍ത്തൂ; പൃഥ്വി ഷായെ സച്ചിനുമായി താരതമ്യം ചെയ്യുന്നവരോട് കോഹ്‌ലി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 11th October 2018, 9:17 pm

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ താരോദയം പൃഥ്വി ഷായെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി ഉപമിക്കരുതെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഷാ വളര്‍ന്നുവരുന്ന താരമാണെന്നും സമ്മര്‍ദ്ദത്തിനടിമപ്പെടുത്തരുതെന്നും കോഹ്‌ലി പറഞ്ഞു.

” അവന്റെ പ്രകടനത്തില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. എന്നാല്‍ അവന് സമ്മര്‍ദ്ദമുണ്ടാക്കുന്ന തരത്തില്‍ ആരുമായും താരതമ്യം ചെയ്യരുത്.”

ALSO READ: ആന്തണി മാര്‍ഷ്യല്‍ ഗോളടിച്ചപ്പോള്‍ യുണൈറ്റഡിന് 85 കോടി ബാധ്യത

ഷായില്‍ മികച്ച ക്രിക്കറ്റുണ്ടെന്നും അത് പാകപ്പെടുത്താന്‍ സമയം നല്‍കണമെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു. ആദ്യ മത്സരത്തിലെ പ്രകടനം തന്നെ ഷാ എത്രത്തോളം സൂക്ഷ്മാലുവാണെന്ന് തെളിയിക്കുന്നതാണെന്നും ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കി.

വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ അരങ്ങേറ്റത്തിനിറങ്ങിയ പൃഥ്വി ഷാ റെക്കോഡോടെ സെഞ്ച്വറി നേടിയിരുന്നു. ആദ്യ ടെസ്റ്റില്‍ മാന്‍ ഓഫ് ദ മാച്ചും 134 റണ്‍സ് നേടിയ പൃഥ്വിയായിരുന്നു.

WATCH THIS VIDEO: