എഡിറ്റര്‍
എഡിറ്റര്‍
ചുംബനരംഗങ്ങളില്‍ അഭിനയിക്കാന്‍ തന്നെക്കിട്ടില്ല: ഹന്‍സിക
എഡിറ്റര്‍
Thursday 7th March 2013 3:43pm

സിനിമയിലെ ചുംബനമൊക്കെ ഒരു കാലത്ത് വലിയ സംഭവമായിരുന്നു. എന്നാല്‍ ഇന്ന് അതിലൊന്നും വലിയ കാര്യമില്ലാതായി. എങ്കില്‍ കൂടി സിനിമയിലെ ചുംബനരംഗങ്ങളില്‍ അഭിനയിക്കാന്‍ തയ്യാറല്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരം ഹന്‍സിക.

Ads By Google

ഹന്‍സിക ചുംബനരംഗത്തില്‍ അഭിനയിക്കാന്‍ പോകുന്നെന്ന് കൊട്ടിഘോഷിച്ച പാപ്പരാസികള്‍ താരത്തിന്റെ ഈ പ്രഖ്യാപനം കേട്ട് വായടച്ച മട്ടാണ്.

ബോളിവുഡ് ചിത്രം  ഡല്‍ഹി ബെല്ലിക്കയുടെ തമിഴ് റീമേക്ക് സേട്ടൈക്കയിലെ നായിക ഹന്‍സികയാണ്.  ഡല്‍ഹി ബെല്ലിക്കയുടെ ഹിന്ദി പതിപ്പില്‍ നായികയുടെ ദീര്‍ഘ ചുംബനരംഗം ഉണ്ട്.

ഇത് തമിഴിലേക്ക് വരുമ്പോള്‍ ഹന്‍സികയും ആ രംഗം ചെയ്യുമെന്നായിരുന്നു പാപ്പരാസികളുടെ കണക്ക് കൂട്ടല്‍. എന്നാല്‍ ആ കണക്ക് കൂട്ടല്‍ പാടെ തെറ്റിച്ചാണ് ഹന്‍സിക ചുംബനരംഗങ്ങളില്‍ അഭിനയിക്കാന്‍ തന്നെ കിട്ടില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയത്.

തന്നെ സംബന്ധിച്ച് വന്ന വാര്‍ത്തകളെല്ലാം തെറ്റാണെന്നും താന്‍ അഭിനയിക്കുന്ന ഒരു സിനിമയിലും ചുംബനരംഗങ്ങളില്ലെന്നും അത്തരം രംഗങ്ങളില്‍ അഭിനയിക്കാന്‍ തയ്യാറല്ലെന്നും താരം വ്യക്തമാക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം രണ്ട് ചിത്രങ്ങളില്‍ മാത്രമാണ് ഹന്‍സിക വേഷമിട്ടത്. എന്നാല്‍ ഈ വര്‍ഷം താരത്തിന് കൈ നിറയെ ചിത്രങ്ങളാണ്.

വാലു, വേട്ടൈ മന്നന്‍, സിംങ്കം 2, ബിരിയാണി, തീയ വേലൈ സെയ്യാനും കുമാരു, വാലിബ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കിലാണ് ഹന്‍സിക ഇപ്പോള്‍.

Advertisement