ടെല്‍ അവീവ്: ഫലസ്തീനെ ഒരു രാഷ്ട്രമായി ബെല്‍ജിയം അംഗീകരിച്ച നിലപാടിനെതിരെ നെതന്യാഹു. ബെല്‍ജിയം പ്രധാനമന്ത്രി ദുര്‍ബല നേതാവാണെന്ന് നെതന്യാഹു പറഞ്ഞത്.
‘ബെല്‍ജിയം പ്രധാനമന്ത്രി അവര്‍ ഒരു ദുര്‍ബല നേതാവാണ്. ഇസ്രഈലിനെ ബലികഴിച്ച് ഇസ്‌ലാമിക ഭീകരതയെ തൃപ്തിപ്പെടുത്താന്‍ അവര്‍ ശ്രമിക്കുന്നു. ബെല്‍ജിയത്തെ വിഴുങ്ങുന്നതിന് മുമ്പ് തീവ്രവാദ മുതലയെ വളര്‍ത്താന്‍ അയാള്‍ ആഗ്രഹിക്കുന്നു,’ ഇസ്രഈല്‍ ഓഫീസ് ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ എഴുതി.
അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രഈലിന്റെ അനധികൃതമായ സെറ്റില്‍മെന്റുകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ബെല്‍ജിയം നിരോധിച്ചിരുന്നു. ഇസ്രഈലിന്റെ കമ്പനിയുമായുള്ള പൊതു സംഭരണങ്ങള്‍ ഉള്‍പ്പെടെ 12 ഉപരോധങ്ങള്‍ ഇസ്രഈലിന് നേരിടേണ്ടി വരുമെന്ന് വിദേശകാര്യ മന്ത്രി മാക്‌സിം പ്രെവോട്ട് കഴിഞ്ഞ ദിവസമാണ് പറഞ്ഞത്. എല്ലാ മാനുഷിക സഹായങ്ങളും ഇല്ലാതാക്കുന്നത് ഒരു യുദ്ധ കുറ്റമാണെന്ന് അദ്ദേഹം പറഞ്ഞു.
‘ആളുകള്‍ പട്ടിണികിടക്കുന്ന ഭയാനകമായ സാഹചര്യം ഞങ്ങള്‍ കണ്ടിട്ടുണ്ട്. അതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. എല്ലാ മാനുഷിക സഹായങ്ങളും നിര്‍ത്തലാക്കുന്നത് ഒരു യുദ്ധ കുറ്റകൃത്യമാണ്,’ മാക്‌സിം അല്‍ ജസീറയോട് പറഞ്ഞു.
അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയില്‍ ഒമ്പത് മുതല്‍ 23 വരെ നടക്കുന്ന യു.എന്‍ പൊതുസഭയില്‍ ഫലസ്തീന്‍ പരമാധികാര രാജ്യമായി അംഗീകരക്കുമെന്ന് മാക്‌സിം നേരത്തെ പറഞ്ഞിരുന്നു. ഓസ്‌ട്രേലിയ, ബ്രിട്ടന്‍, കാനഡ ,ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ഫലസ്തീനിനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബെല്‍ജിയത്തിന്റെ പ്രഖ്യാപനം. യൂറോപ്യന്‍ യൂണിയന്‍ ഇസ്രഈലില്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തുമെന്നും വ്യാപാരബന്ധം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേ സമയം ഇസ്രഈലിന്റെ തുടര്‍ച്ചയായ ആക്രമണങ്ങളില്‍ 73 ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു. ഗസാ സിറ്റിയില്‍ മാത്രം 43 പേരാണ് മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗസ പൂര്‍ണമായും പിടിച്ചടക്കുന്നതിന്റെ ഭാഗമായി ഇസ്രാഈല്‍ ആക്രമണങ്ങള്‍ ശക്തിപ്പെടുത്തുകയാണ്.
വ്യവസ്ഥകള്‍ പ്രകാരം ഇസ്രാഈലുമായി സമഗ്രമായ ഒരു വെടിനിര്‍ത്തല്‍ കരാറിന് തയ്യാറാണെന്ന് ഹമാസ് പറഞ്ഞതായും റിപ്പോര്‍ട്ട് ഉണ്ട്. എല്ലാ ഇസ്രഈലി തടവുകാരെയും മോചിപ്പിക്കുക, ഫലസ്തീന്‍ ഗ്രൂപ്പിന്റെ നിരായുധീകരണം ഉള്‍പ്പെടെയുള്ള വ്യവസ്ഥകളാണ് ഇസ്രാഈല്‍ മുന്നോട്ടു വെക്കുന്നത്.
ഗസയില്‍ തടവിലാക്കപ്പെട്ട എല്ലാ ഇസ്രാഈലി തടവുകാരെയും ഫലസ്തീന്‍ സംഘം ഉടനടിവിട്ടയച്ചാല്‍ കാര്യങ്ങള്‍ വേഗത്തില്‍ മാറുമെന്ന് യു.എസ് പ്രധാനമന്ത്രി ഡൊണാള്‍ഡ് ട്രംപും പറഞ്ഞു.
Content Highlight: Netanyahu opposes Belgium’s recognition of Palestine as a state