എഡിറ്റര്‍
എഡിറ്റര്‍
മണ്ടേലയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍
എഡിറ്റര്‍
Friday 29th March 2013 8:17am

ജോഹാനസ്ബര്‍ഗ്: ചികിത്സയില്‍ കഴിയുന്ന ദക്ഷിണാഫ്രിക്കന്‍ മുന്‍പ്രസിഡന്റ് നെല്‍സണ്‍ മണ്ടേല മരുന്നുകളോട് നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Ads By Google

ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്നാണ് 94കാരനായ മണ്ടേലയെ ബുധനാഴ്ച ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറേവര്‍ഷങ്ങളായി മോശമായ ആരോഗ്യസ്ഥിതിയിലാണ് മണ്ടേല.

അദ്ദേഹം നിരീക്ഷണത്തിലാണെന്നും ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ ആവശ്യപ്പെട്ടു.

ഈ മാസം ആദ്യം മൂന്നാഴ്ചയോളം ശ്വാസകോശത്തിലെ അണുബാധമൂലം അദ്ദേഹം ആസ്പത്രിയിലായിരുന്നു. അതിനിടെ ഒരു കരള്‍ശസ്ത്രക്രിയയ്ക്കും അദ്ദേഹം വിധേയനായിരുന്നു.

ദക്ഷിണാഫ്രിക്കയിലെ ആദ്യത്തെ കറുത്ത വംശജനായ പ്രസിഡന്റാണ് മണ്ടേല. വര്‍ണവിവേചനത്തിനെതിരെ പോരാടുകയും അതിനായി പ്രയത്‌നിക്കുകയും ചെയ്ത വ്യക്തികൂടിയാണ് ഇദ്ദേഹം.

Advertisement