എഡിറ്റര്‍
എഡിറ്റര്‍
നെല്‍സന്‍ മണ്ടേലയുടെ നില അതീവഗുരുതരം
എഡിറ്റര്‍
Monday 24th June 2013 9:00am

nelson-mandela

പ്രിട്ടോറിയ: ദക്ഷിണാ ഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയുടെ നില അതീവഗുരുതരം. പ്രിട്ടോറിയയിലെ ആശുപത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ആരോഗ്യനില ഗുരുതരമാണെന്ന് അറിയിച്ചിരിക്കുന്നത്.

കരളിന്റെയും വൃക്കയുടെയും പ്രവര്‍ത്തനം 50 ശതമാനം മാത്രമാണ്. അദ്ദേഹം കണ്ണുകള്‍ തുറന്നിട്ട് ദിവസങ്ങളായി. ചികിത്സയോട് പ്രതികരിക്കുന്നുമില്ല.

Ads By Google

മണ്ടേലയുടെ നിലയില്‍ പുരോഗതിയുണ്ടെന്ന് ഏതാനും ദിവസങ്ങളായി സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും അത് ശരിയല്ലെന്നാണ് തെളിയുന്നത്.

ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഈ മാസമാദ്യമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മണ്ടേലയുടെ ആരോഗ്യത്തിനായി പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ സംഘടിപ്പിച്ചു.

അള്‍സര്‍ മൂലമുള്ള രക്തസ്രാവം സുഖപ്പെടുത്താന്‍ അദ്ദേഹത്തെ സമീപകാലത്ത് രണ്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കിയിരുന്നു.

മണ്ടേലയെ സന്ദര്‍ശിച്ച പ്രസിഡന്റ് ജേക്കബ് സുമ, ഡോക്ടര്‍മാര്‍ ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് അറിയിച്ചു. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് അസുഖത്തെത്തുടര്‍ന്ന് മണ്ടേലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

അതേസമയം മണ്ടേലയ്ക്ക് ഹൃദയാഘാതം ഉണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ ജേക്കബ് സുമ തള്ളിക്കഞ്ഞു. ഏഴു ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘമാണ് മണ്ടേലയുടെ ചികിത്സയാക്കായി ആശുപത്രിയില്‍ നിയോഗിച്ചിരിക്കുന്നത്.

ഇടയ്ക്ക് നേരിയ പുരോഗതിയുണ്ടായെങ്കിലും കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ നില വീണ്ടും വഷളാകുകയായിരുന്നു.

Advertisement