പ്രിയപ്പെട്ട മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവേ...മാസ്‌ക് താഴ്ത്തിയല്ല, മാസ്‌ക് വെച്ച്‌കൊണ്ട് സംസാരിക്കാന്‍ ശീലിക്കണം; അഭ്യര്‍ഥനയുമായി ഡോക്ടര്‍ നെല്‍സണ്‍ ജോസഫ്
Kerala News
പ്രിയപ്പെട്ട മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവേ...മാസ്‌ക് താഴ്ത്തിയല്ല, മാസ്‌ക് വെച്ച്‌കൊണ്ട് സംസാരിക്കാന്‍ ശീലിക്കണം; അഭ്യര്‍ഥനയുമായി ഡോക്ടര്‍ നെല്‍സണ്‍ ജോസഫ്
ന്യൂസ് ഡെസ്‌ക്
Monday, 20th July 2020, 7:32 am

 

കോട്ടയം: കൊവിഡ് പ്രതിരോധത്തില്‍ ഒഴിവാക്കാന്‍ കഴിയാത്ത മാസ്‌കിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഇനിയും തീരുന്നില്ല. മുഖ്യമന്ത്രിയടക്കമുള്ള പ്രധാന രാഷ്ട്രീയ നേതാക്കന്‍മാരുടെ മാസ്‌ക് ധരിക്കുന്ന രീതിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡോ. നെല്‍സണ്‍ ജോസഫ്.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം ഭൂരിഭാഗം പേരും മാസ്‌ക് ശരിയായ രീതിയിലല്ല ധരിക്കുന്നതെന്നാണ് നെല്‍സണ്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.

മാസ്‌ക് വെച്ചുകൊണ്ടാണ് മുഖ്യമന്ത്രി വാര്‍ത്തസമ്മേളനം നടത്തുന്നത്. മാസ്‌ക് വെച്ചുകൊണ്ട് തന്നെ ഇരിക്കുന്നു. എന്നാല്‍ സംസാരിക്കുന്ന നേരം മാസ്‌ക് താഴ്ത്തി സംസാരിക്കുന്നു- നെല്‍സണ്‍ പറഞ്ഞു.

മാസ്‌ക് താഴ്ത്തിയിട്ടല്ല, അത് വെച്ച് കൊണ്ട് തന്നെ സംസാരിക്കാന്‍ കഴിയും. രാജിവെച്ചില്ലെങ്കിലും കുഴപ്പമില്ല. മാസ്‌ക് ശരിയായി വെയ്ക്കണമെന്ന് മുഖ്യമന്ത്രിയോടുള്ള അഭ്യര്‍ത്ഥിക്കുകയാണെന്നും നെല്‍സണ്‍ പറഞ്ഞു.

പലരും പൊതുയിടങ്ങളില്‍ ഇത് ആവര്‍ത്തിക്കുന്നത് കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാസ്‌ക് വെച്ചുകൊണ്ട് തന്നെ സംസാരിക്കാന്‍ ജനങ്ങള്‍ ശീലിക്കണം.

ഇടയ്ക്കിടെ മാസ്‌ക് കൈകൊണ്ട് തൊടുന്നത് ശാസ്ത്രീയമല്ല. അങ്ങനെ തൊട്ടാല്‍ കൈ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണമെന്നും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

അതേസമയം ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുന്ന നേതാക്കളും ഉണ്ട്. ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍, എം.എല്‍.എ ഷാഫി പറമ്പില്‍, മന്ത്രി വി.എസ് സുനില്‍കുമാര്‍ ഇവരെല്ലാം ശരിയായ രീതിയില്‍ മാസ്‌ക് വെച്ച് സംസാരിച്ചുകൊണ്ടാണ് പൊതുയിടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം