എഡിറ്റര്‍
എഡിറ്റര്‍
നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് അറസ്റ്റില്‍
എഡിറ്റര്‍
Monday 20th March 2017 1:15pm

തൃശൂര്‍: നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെ പൊലീസ് അറസ്റ്റു ചെയ്തു. തൃശൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് കൃഷ്ണദാസിനെ കസ്റ്റഡിയില്‍ എടുത്തത്.

ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. തൃശൂര്‍ പഴയന്നൂര്‍ പൊലീസാണ് കേസ് ചുമത്തിയിരിക്കുന്നത്. പി.ആര്‍.ഒ വത്സലകുമാര്‍, അധ്യപാകന്‍ സുകുമാരന്‍, നിയമോപദേശക സുചിത്ര, ഗോവിന്ദന്‍കുട്ടി എന്നിവരേയും അറസ്റ്റ് ചെയതിട്ടുണ്ട്. മര്‍ദ്ദനം തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെ ആറോളം വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ലക്കിടി കോളെജിലെ നിയമവിദ്യാര്‍ത്ഥിയായ സഹീറാണ് നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെതിരെ കേസ് നല്‍കിയത്. തന്നെ മര്‍ദിച്ചെന്ന് കാട്ടിയായിരുന്നു സഹീറിന്റെ പരാതി. ലക്കിടി നെഹ്‌റു അക്കാദമിക് ലോ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു സഹീര്‍.

കോളേജില്‍ ബില്ല് നല്‍കാതെയുള്ള അനധികൃത പണപ്പിരിവും വെല്‍ഫെയര്‍ ഓഫീസര്‍മാരെ സംബന്ധിച്ചും ഇദ്ദേഹം സുതാര്യകേരളം സ്റ്റുഡന്റ് ഗ്രീവന്‍സ് സെല്ലിലേക്ക് അയച്ച പരാതിയെ തുടര്‍ന്നാണ് ചെയര്‍മാന്റെയും പി.ആര്‍.ഒ സഞ്ജിത്തിന്റെയും ക്രൂരമര്‍ദ്ദനത്തിന് ഇരയാകുന്നത്.

നിര്‍ബന്ധിച്ച് ഓട്ടോയില്‍ പിടിച്ചുകയറ്റി പാമ്പാടി നെഹ്‌റു കോളേജില്‍ കൃഷ്ണദാസിന്റെ മുറിയില്‍ എത്തിച്ചായിരുന്നു മര്‍ദ്ദനമെന്ന് സഹീര്‍ പരാതിയില്‍ പറയുന്നു. റാഗ് ചെയ്‌തെന്ന പരാതി ആരോപിച്ചാണ് സഹീറിനെ ക്രൂരമായി മര്‍ദ്ദിച്ചത്.

കോപ്പിയടിക്കാത്ത ജിഷ്ണുവിനെ കോപ്പിയടിച്ചെന്ന് ആരോപിച്ച് മര്‍ദ്ദിച്ചതുപോലെ റാഗ് ചെയ്യാത്ത സഹീറിനെ റാഗ് ചെയ്‌തെന്ന് ആരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.


18ാം തിയ്യതി കുഞ്ഞാലിക്കുട്ടിയും പിണറായി വിജയനും രഹസ്യകൂടിക്കാഴ്ച നടത്തി: മലപ്പുറത്തേത് സൗഹൃദമത്സരമായിരിക്കുമെന്ന് ഉറപ്പുനല്‍കി: ആരോപണവുമായി ബി.ജെ.പി 


ഒരു മാസം മുന്‍പാണ് പൊലീസില്‍ പരാതി നല്‍കിയിരുന്നതെങ്കിലും ഇപ്പോഴാണ് പൊലീസ് കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്തത്.

പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ ഒന്നാം പ്രതിയാണ് കൃഷ്ണദാസ്. കോടതിയില്‍ നിന്നും കൃഷ്ണദാസ് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.

ജിഷ്ണു പ്രണോയ് കേസിലെ പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ജിഷ്ണുവിന്റെ അച്ഛനും അമ്മയും അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടക്കുകയാണ്. അടുത്ത തിങ്കളാഴ്ച മുതല്‍ തിരുവനന്തപുരത്ത് ഡി.ജി.പിയുടെ ഓഫിസിന് മുന്നില്‍ സമരം ആരംഭിക്കുമെന്ന് കുടുംബം അറിയിച്ചിട്ടുണ്ട്.

ജിഷ്ണു മരിച്ചിട്ട് 75 ദിവസം പിന്നിട്ടിട്ടും നെഹ്‌റൂ ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് അടക്കം അഞ്ച്‌പേര്‍ക്കെതിരെ കേസെടുത്തെങ്കിലും ഒരാളെ പൊലും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

കോളജ് പി.ആര്‍.ഒ സഞ്ജിത് വിശ്വനാഥന്‍, വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ.ശക്തിവേല്‍ ,അധ്യാപകന്‍ സി.പി. പ്രവീണ്‍ എന്നിവര്‍ക്ക് കേസില്‍ പങ്കുണ്ടെന്ന് വിലയിരുത്തിയ കോടതി ഇവരുടെ ജാമ്യാപേക്ഷയും തള്ളിയിരുന്നു. എന്നിട്ടും അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറാകുന്നില്ലെന്ന് കുടുംബം ആരോപിക്കുന്നു.

രണ്ടാഴ്ച മുന്‍പ് മുഖ്യമന്ത്രിയെ കണ്ട് അഞ്ചാവശ്യങ്ങള്‍ ഉന്നയിച്ചെങ്കിലും അതും നടപ്പായില്ല. ഇതൊടെയാണ് പ്രതികളെ രക്ഷിക്കാന്‍ നീക്കം നടക്കുന്നുവെന്നാരോപിച്ചാണ് കുടുംബം സമരത്തിലേക്കിറങ്ങുന്നത്

Advertisement