സരളേടെ മോള്‍ വീണ്ടും വരുന്നു; പണിപാളി 2ന്റെ ടീസറുമായി നീരജ് മാധവ്
Entertainment news
സരളേടെ മോള്‍ വീണ്ടും വരുന്നു; പണിപാളി 2ന്റെ ടീസറുമായി നീരജ് മാധവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 31st October 2021, 4:41 pm

ഈ വര്‍ഷത്തെ ഹാലോവീന്‍ ആഘോഷമാക്കാന്‍ പുതിയ പാട്ടുമായെത്തുകയാണ് സിനിമാ താരമായ നീരജ് മാധവ്. കഴിഞ്ഞ വര്‍ഷം നീരജ് പുറത്തിറക്കിയ പണിപാളി എന്ന ഹാലോവീന്‍ റാപ് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

‘ആയ്യായ്യോ… പണി പാളീലോ… രാരീരാരം പാടിയുറക്കാന്‍ ആരും ഇല്ലല്ലോ’ എന്ന് തുടങ്ങുന്ന ഗാനം സമൂഹമാധ്യമങ്ങളില്‍ ഏറെ തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ ആ പാട്ടിന്റെ രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലാണ് താരം.

പണിപാളിയുടെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുറത്ത് വിട്ടാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പാട്ടിന്റെ ടീസര്‍ പങ്കുവെച്ചത്.

‘ഹാപ്പി ഹാലോവീന്‍. ഹാവ് എ ലിറ്റില്‍ ടേസ്റ്റ് ഓഫ് പണിപാളി 2’ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചിട്ടുള്ളത്. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് പിന്നാലെ കമന്റുകളുമായെത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് നീരജ് പണിപാളിയുടെ ആദ്യ ഭാഗവുമായെത്തിയത്. താളവും പ്രാസവും ഒപ്പിച്ച വരികളും വ്യത്യസ്തമായ അവതരണവും ഒത്തു ചേര്‍ന്ന പാട്ട് ആരാധകര്‍ ഇരുകയ്യുംം നീട്ടി ഏറ്റെടുക്കുകയായിരുന്നു.

നീരജ് തന്നെയായിരുന്നു പാട്ടിന്റെ വരികളൊരുക്കിയതും പാടിയതും. റിബിന്‍ റിച്ചാര്‍ഡ് ആണ് പാട്ടിന്റെ മാസ്റ്ററിങ് നിര്‍വഹിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

 ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം
Content Highlight: Neeraj Madhav releases teaser of Panipali 2